Latest News

ആലൂർ മജ്ലിസുന്നൂറും തലമുറ സംഗമവും വെള്ളിയാഴ്ച നടക്കും

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് ആലൂർ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മജ്ലിസുനൂറും മതപ്രഭാഷണവും തലമുറ സംഗമവും 2017- ഡിസംബർ 15 വെള്ളിയാഴ്ച വൈകിട്ട് 6. മണിക്ക് ആലൂർ ശംസുൽ ഉലമാ നഗറിൽ വെച്ച് നടക്കും.[www.malabarflash.com]

പരിപാടി ശാഖാ പ്രസിഡണ്ട് ശിഹാബ് ആലൂരിന്റെ അദ്ധ്യക്ഷതയിൽ മൻസൂർ ഫൈസി ആലൂർ ഖത്തീബ് കാക്കയങ്ങാട് ജുമാ മസ്ജിദ് കണ്ണൂർ ഉദ്ഘാടനം ചെയ്യും

വൈകിട്ട് 6.30ന് തലമുറ സംഗമവും ആദരിക്കൽ ചടങ്ങുകളും നടക്കും തുടർന്ന് പ്രശസ്ത ഇസ്ലാമിക പ്രാസംഗികൻ കീച്ചേരി അബ്ദുൾ ഗഫൂർ മൗലവി മുഖ്യ പ്രഭാഷണം നടത്തും തുടർന്ന് നടക്കുന്ന മജ്ലിസുന്നൂറിനും കൂട്ടുപ്രാർത്ഥനക്കും സയ്യിദ് കെ.എസ് അലി തങ്ങൾ കുമ്പോൽ നേതൃത്വം നൽകും.

ബോവിക്കാനം റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ട്രഷറർ എ മുഹമ്മദ്, എസ് കെ എസ് എസ് എഫ് ജിസിസി പ്രസിഡണ്ട് ഉമ്മർഹാജി, ജിസിസി കമ്മിറ്റി ജനറൽ സെക്രട്ടറി ഇഖ്ബാൽ എ.ടി, ജിസിസി കമ്മിറ്റി ട്രഷറർ നൗഷാദ് കോളോട്ട് , ശാഖാ വൈസ് പ്രസിഡണ്ടുമാരായ ഖാദർ ആലൂർ ,ഇർഷാദ് മിത്തൽ, വർക്കിംഗ് സെക്രട്ടറി ജീലാനി ആലൂർ, സെക്രട്ടറിമാരായ ആസിഫ് എ.ടി, ഷഹൽ എ.കെ, റഹിംതായത്ത് കസ്റ്റർ കമ്മിറ്റി വൈസ് പ്രസിഡണ്ട് ബി.കെ സിദ്ധീഖ് ആലൂർ, ക്ലസ്റ്റർ കമ്മിറ്റി സെക്രട്ടറി രിഫായി ആലൂർ എന്നിവർ ആശംസാ പ്രസംഗം നടത്തും.

ജനറൽ സെക്രട്ടറി മസൂദ് മീത്തൽ സ്വാഗതവും ട്രഷറർ റഫീഖ് മീത്തൽ നന്ദിയും പറയും

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.