കാഞ്ഞങ്ങാട്:[www.malabarflash.com] ഉറി കാശ്മീരില്‍ വീരമൃത്യൂ വരിച്ച സൈനികര്‍ക്ക് കാഞ്ഞങ്ങാടിന്‍െറ ആദരം. കാഞ്ഞങ്ങാട് റോട്ടറിയും മിഡ്ടൗണ്‍ കാഞ്ഞങ്ങാട് റോട്ടറിയും ചേര്‍ന്നാണ് വീര ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്.
ചടങ്ങ് ബ്രിഗേഡിയര്‍ ടി.സി. ഏബ്രഹാം ഉദ്ഘാടനം ചെയ്തു. റോട്ടറി അസി.ഗവര്‍ണര്‍ എം.എസ്.പ്രദീപ്, സ്ക്വാഡ്രന്‍ ലീഡര്‍ കെ.നാരായണന്‍ നായര്‍, ഡോ.കെ.ജി.പൈ, രഞ്ജിത്ചക്രപാണി , എ രാജീവന്‍ എന്നിവര്‍ സംസാരിച്ചു.
ജവാന്മാരെ അനുസ്മരിച്ച് നഗരത്തില്‍ റോട്ടറി അംഗങ്ങളുടെ നേതൃത്വത്തില്‍ മൗനജാഥ നടത്തി. തുടര്‍ന്ന് ഇവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ മെഴുകുതിരി കത്തിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment