ദുബായ്: [www.malabarflash.com] അപകടസാധ്യത മൂലം വിപണിയില്‍നിന്ന് പിന്‍വലിക്കപ്പെട്ട സാംസങ് ഗാലക്‌സി നോട്ട് 7-ന്റെ പുതിയ മൊബൈല്‍ ഫോണുകള്‍ യു.എ.ഇ. വിപണിയിലെത്തി. വെള്ളിയാഴ്ച മുതല്‍ പഴയ നോട്ട് 7 മൊബൈലുകള്‍ മാറ്റി പുതിയവ നല്‍കിത്തുടങ്ങി.
ഏതാനും ദിവസങ്ങള്‍ക്കകം മാറ്റി നല്‍കല്‍ പൂര്‍ത്തിയാക്കി ഇവ വിപണിയില്‍ വില്പനയ്ക്ക് വെക്കും. പഴയ സെറ്റുകള്‍ മാറ്റി വാങ്ങേണ്ടവര്‍ സാംസങ്ങിന്റെ േകാള്‍ സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് നേരത്തേ തന്നെ കമ്പനി അറിയിച്ചിരുന്നു.
ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തവരെ കോള്‍ സെന്ററുകളില്‍നിന്ന് നേരിട്ട് വിളിച്ച് മതിയായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. യു.എ.ഇ.യില്‍ ദുബായിലും അബുദാബിയിലും ഷാര്‍ജയിലുമായി മൂന്ന് കേന്ദ്രങ്ങളിലായാണ് മൊബൈലുകള്‍ മാറ്റി നല്‍കുന്നത്. നോട്ട് 7 മാറ്റി വാങ്ങേണ്ടവര്‍ക്ക് താത്കാലിക ഉപയോഗത്തിന് സാംസങ് എ 7 മൊബൈലുകള്‍ നല്‍കിയിരുന്നു.
Keywords: Dubai, Gulf, Gulf news, Samsung, Mobile, UAE, Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment