പിലിഭിത്ത് : [www.malabarflash.com] ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ പിതാവിന്റെ മൃതദേഹം മകന്‍ വീട്ടിലെത്തിച്ചത് കൈവണ്ടിയില്‍. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലെ മദിനാഷായില്‍ നിന്നാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. രോഗബാധിതനായ പിതാവ് തുളസീറാമിനെയും കൊണ്ട് മകന്‍ സൂരജ് കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിക്കാണ് ആശുപത്രിയിലെത്തിയത്. എന്നാല്‍ ചികിത്സ ലഭിക്കണമെങ്കില്‍ കാത്തുനില്‍ക്കണമെന്ന മറുപടിയാണ് ആശുപത്രി അധികൃതരില്‍ നിന്നു ലഭിച്ചത്. അവസാനം ഡോക്ടര്‍മാര്‍ എത്തിയപ്പോള്‍ സമയം പത്താകാറായി, പക്ഷേ അപ്പോഴേക്കും തുളസീറാം മരിച്ചിരുന്നു.
9.40നു ആശുപത്രിയിലെത്തിച്ച രോഗി 11 മണിക്ക് മരിച്ചു എന്നാണ് ആശുപത്രി അധികൃതര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ചികിത്സ നിഷേധിച്ചതിനു പിന്നാലെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും, വാഹനങ്ങള്‍ ഒന്നും ഒഴിവില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. ഒടുവില്‍ ഒരു കൈവണ്ടിയില്‍ അച്ഛന്റെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോവുകയായിരുന്നു സൂരജ്. അതേസമയം ആംബുലന്‍സ് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
Keywords: Ampulance, Youth, Dead body, Hand Cart, Natioanl News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment