Latest News

ഫാസിസ്റ്റ് ഭീകരതക്ക് പരിഹാരം ആവശ്യം: മജീദ് ഫൈസി

കാസര്‍കോട്: [www.malabarflash.com] ദേശീയ തലത്തില്‍ ഫാസിസത്തെ പ്രതിരോധിക്കുന്നതില്‍ സിപിഎം അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരാജയപ്പെട്ടതാണ് രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീകരതക്ക് കാരണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് പി അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.

സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കാസര്‍കോട്ടെത്തിയ മജീദ് ഫൈസിക്ക് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്ഡിപിഐയുടെ വളര്‍ച്ച ഫാസിസത്തിന് രാഷ്ട്രീയ പരിഹാരമാകുമെന്നും ഗ്രാമീണ ജനതയുടെ പ്രശ്‌ന പരിഹാരത്തിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്‍കൈയ്യെടുത്ത് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ജില്ലാ പ്രസിഡണ്ട് എന്‍ യു അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ ജലീല്‍ നിലാമ്പ്ര, ഡോ. സി ടി സുലൈമാന്‍, ഇഖ്ബാല്‍ ഹൊസങ്കടി, ഖാദര്‍ അറഫ, മുഹമ്മദ് പാക്യാര, അബ്ദുല്ല എരിയാല്‍, ഹമീദ് എരിയാല്‍ സംസാരിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.