പെരിന്തല്‍മണ്ണ:[www.malabarflash.com] ഹയര്‍ സെക്കന്‍ഡറി അധ്യാപികയും രണ്ടു മക്കളും വെട്ടത്തൂരിലെ വീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍.
തോട്ടമറ്റത്തില്‍ ലിജോയുടെ ഭാര്യയും മേലാറ്റൂര്‍ ആര്‍എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയുമായ ജിഷാമോള്‍ കെ.മാണി (36), മൂത്ത മകള്‍ അന്ന (11) എന്നിവര്‍ പൊള്ളലേറ്റും 11 മാസം പ്രായമുള്ള മകന്‍ ആല്‍ബര്‍ട്ട് ശ്വാസംമുട്ടിയുമാണു മരിച്ചത്.
കിടപ്പുമുറിയോടു ചേര്‍ന്നുള്ള ശുചിമുറിയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ ജിഷാമോള്‍ ആശുപത്രിയിലെത്തിച്ചു വൈകാതെയും അന്നയും ആല്‍ബര്‍ട്ടും സംഭവസ്ഥലത്തും മരിച്ചതായി പോലീസ് പറഞ്ഞു.
ലിജോയും രണ്ടാമത്തെ മകന്‍ അലനും മറ്റൊരു മുറിയിലാണ് കിടന്നിരുന്നത്. രാവിലെ ജിഷയും രണ്ടുമക്കളും ഉണരാതിരുന്നപ്പോള്‍ ലിജോ വാതിലില്‍ മുട്ടിനോക്കി. എന്നാല്‍, വാതില്‍ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നുവെന്നു പോലീസ് പറഞ്ഞു.
അസ്വാഭാവികത തോന്നിയപ്പോള്‍ ലിജോ ബന്ധുക്കളെയും അയല്‍വാസികളെയും വിവരമറിയിച്ചു. വാതില്‍ തള്ളിത്തുറന്നു പരിശോധിച്ചപ്പോള്‍ പൊള്ളലേറ്റ നിലയില്‍ ജിഷയെയും അന്നയെയും കണ്ടെത്തി. കിടക്കയില്‍ ചലനമറ്റ നിലയിലായിരുന്നു ആല്‍ബര്‍ട്ട്. മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അന്നയും ആല്‍ബര്‍ട്ടും മരിച്ചിരുന്നു. വൈകാതെ ജിഷയും മരിച്ചു.
ഫൊറന്‍സിക്, വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവു ശേഖരിച്ചു.
തറവാടിനോടു ചേര്‍ന്നു നിര്‍മിച്ച പുതിയ വീട്ടിലേക്കു ലിജോയും കുടുംബവും താമസം മാറിയത് ഏതാനും മാസം മുന്‍പാണ്.
തറവാടിനോടു ചേര്‍ന്നു നിര്‍മിച്ച പുതിയ വീട്ടിലേക്കു ലിജോയും കുടുംബവും താമസം മാറിയത് ഏതാനും മാസം മുന്‍പാണ്.
കരുവാരകുണ്ട് കല്ലിടിക്കില്‍ മാണിയുടെ മകളാണ് ജിഷ. തേലക്കാട് ഗ്രെയ്‌സ് ഇംഗ്ലിഷ് മീഡിയം സ്‌കൂളില്‍ ആറാംക്ലാസ് വിദ്യാര്‍ഥിനിയാണ് അന്ന.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹങ്ങള്‍ തിങ്കളാഴ്ച വൈകിട്ട് വീട്ടിലെത്തിച്ചു. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് വെട്ടത്തൂര്‍ സെന്റ് ജോസ്ഫ്‌സ് ദേവാലയത്തില്‍.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment