Latest News

ആര്‍എസ്എസ് ക്ഷേത്രങ്ങളില്‍ ആയുധ പരിശീലനം നടത്തിയാല്‍ അവിടെ സിപിഐ എമ്മും പരിശീലനം നടത്തും: കോടിയേരി

പത്തനംതിട്ട:[www.malabarflash.com] ദേവസ്വം ബോര്‍ഡിന്‍റെ ക്ഷേത്രങ്ങളില്‍ ആര്‍എസ്എസിന്‍റെ ആയുധ പരിശീലനം പാടില്ലെന്ന ദേവസ്വം മന്ത്രിയുടെ നിലപാട് ആര്‍എസ്എസിനെ വിറളിപിടിപ്പിച്ചിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഏതെങ്കിലും ക്ഷേത്രത്തില്‍ ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നുണ്ടെങ്കില്‍ അവിടെ സിപിഐഎമ്മും പരിശീലനം നടത്തും.വിശ്വാസികളെത്തുന്ന ക്ഷേത്രത്തെ ഉപയോഗിച്ച് ആര്‍എസ്എസ് വര്‍ഗീയ പ്രചാരണം നത്തുകയാണ്. ക്ഷേത്രങ്ങളെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ആര്‍എസ്എസിന്‍റെ നീക്കത്തെ ഹിന്ദുമതത്തിലെ വിശ്വാസികള്‍ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേത്രങ്ങള്‍ ആര്‍എസ്എസുകാര്‍ ആയുധ പരിശീലന കേന്ദ്രങ്ങളാക്കിയാല്‍ നാളെ മുസ്ലിം പള്ളികളില്‍ ഐഎസ്എസ് താവളമാക്കും. വര്‍ഗീയ ശക്തികളില്‍നിന്ന് കേരളത്തെ രക്ഷിക്കാന്‍ മതനിരപേക്ഷ സര്‍ക്കാരിനു മാത്രമേ കഴിയൂ. അതിന് എല്‍ഡിഎഫ് പ്രതിജ്ഞാബദ്ധമാണ്- കോടിയേരി പറഞ്ഞു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.