Latest News

കടല്‍ജലത്തില്‍ നിന്ന് മാരകബാക്ടീരിയ; ശരീരത്തില്‍ വ്രണംനിറഞ്ഞ് നാലാംനാള്‍ മരിച്ചു


മേരിലാന്‍ഡ് (അമേരിക്ക): [www.malabarflash.com] ശരീരത്തിനുള്ളില്‍ വിചിത്ര രൂപമുള്ള ജീവികളോ അണുക്കളോ കടന്നുകൂടുക.. പിന്നീട് തൊലിതുളച്ചോ മൂക്കിനുള്ളിലൂടെയോ പുറത്തുവന്ന് മനുഷ്യനെ കൊന്നൊടുക്കുക.. ഹോളിവുഡ് സിനിമകളില്‍ നിരവധി തവണ കണ്ടിട്ടുള്ള ദൃശ്യങ്ങളാണിവ. ഇതിനെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് അമേരിക്കയിലെ മേരിലാന്‍ഡില്‍ ഉണ്ടായത്. ഒരിനം മാരകബാക്ടീരിയ ബാധിച്ച ആള്‍ ശരീരത്തില്‍ വ്രണങ്ങളുണ്ടായി ദിവസങ്ങള്‍ക്കുള്ളില്‍ മരണത്തിന് കീഴടങ്ങിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അമേരിക്കയിലെ മേരിലാന്‍ഡിലാണ് ആരോഗ്യ വിദഗ്ധരെയും ജനങ്ങളെയും ഭീതിയിലാഴ്ത്തിയ സംഭവുണ്ടായത്. മൈക്കല്‍ ഫങ്ക് എന്ന ആളാണ് രോഗാണു ബാധിച്ച് ദിവസങ്ങള്‍ക്കൊണ്ട് മരിച്ചത്. കടല്‍ ജലത്തില്‍ കാണപ്പെടുന്ന 'വിബ്രിയോ വള്‍നിഫിക്കസ്' ( ഢശയൃശീ ്ൗഹിശളശരൗ െ) എന്നയിനം ബാക്ടീരിയയാണ് മൈക്കലിനെ ബാധിച്ചത്. ഞണ്ട് പിടിക്കാനുള്ള കൂടുകള്‍ വൃത്തിയാക്കുന്നതിനിടെ കാലിലുണ്ടായിരുന്ന ചെറിയ മുറിവിലൂടെയാണ് രോഗാണു ശരീരത്തില്‍ കടന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് മണിക്കൂറുകള്‍ കൊണ്ടുതന്നെ മൈക്കലിന് കടുത്ത അസ്വസ്ഥതകള്‍ ഉണ്ടായി, നില വഷളായി. രണ്ടു ദിവസം കൊണ്ട് ശരീരം നിറയെ വ്രണങ്ങള്‍ നിറഞ്ഞു. ആശുപത്രിയിലെത്തിച്ച ഉടന്‍തന്നെ ഡോക്ടര്‍മാര്‍ മൈക്കലിനെ ബാധിച്ചത് വിബ്രിയോ വള്‍നിഫിക്കസ് ബാക്ടീരിയയാണെന്ന് തിരിച്ചറിഞ്ഞു. ബാക്ടീരിയ ബാധയുണ്ടായ കാല്‍ മുറിച്ചുമാറ്റിയെങ്കിലും ഏറെ വൈകിപ്പോയിരുന്നു. രക്തത്തില്‍ പ്രവേശിച്ച ബാക്ടീരിയ ശരീകലകളെ അതിവേഗം നശിപ്പിക്കുകയും അണുബാധയുണ്ടായി നാലു ദിവസം കൊണ്ട് മൈക്കല്‍ മരിക്കുകയും ചെയ്തു. അതികഠിനമായ വേദനയനുഭവിച്ചാണ് മൈക്കല്‍ മരിച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യ മാര്‍സിയ ഫങ്ക് പറഞ്ഞു. ഇത്തരമൊരു അസുഖത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലാതിരുന്നത് ചികിത്സ വൈകിപ്പിച്ചതായും അവര്‍ പറഞ്ഞു. ലവണാംശം കുറവുള്ളതും ചെറുചൂടുള്ളതുമായ കടല്‍ജലത്തിലാണ് വിബ്രിയോ വള്‍നിഫിക്കസ് ബാക്ടീരിയകളെ കണ്ടുവരുന്നത്. കടല്‍ വെള്ളത്തിന് ചൂട് കൂടുന്ന കാലാവസ്ഥയിലാണ് ഈ ബാക്ടീരിയകള്‍ കൂടുതലായി കാണപ്പെടുന്നത്. ആഗോളതാപനം ഇത്തരം രോഗാണുക്കള്‍ക്ക് അനുകൂല സാഹചര്യമൊരുക്കുന്നതായി വിദഗ്ധര്‍ പറയുന്നു. ശരിയായി വേവിക്കാത്ത കടല്‍ ജീവികളെ ഭക്ഷിക്കുക വഴി ഈ ബാക്ടീരിയ ശരീരത്തിനുള്ളില്‍ എത്തുകയും ഛര്‍ദ്ദിഅതിസാരം അടക്കമുള്ള ലക്ഷണങ്ങളോടെ രോഗബാധ കാണപ്പെടുകയും ചെയ്യാറുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എന്നാല്‍, മുറിവിലൂടെ ശരീരത്തില്‍ ബാക്ടീരിയ പ്രവേശിക്കുകയും ദിവസങ്ങള്‍ കൊണ്ട് രോഗി മരിക്കുകയും ചെയ്തത് ഡോക്ടര്‍മാരെ ആശങ്കയിലാഴ്ത്തി.<

Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.