മാന്‍സ: [www.malabarflash.com] പഞ്ചാബിലെ മാന്‍സയില്‍ ദളിത് യുവാവിനെ ക്രൂരമായി വധിച്ച ശേഷം കാല്‍ വെട്ടിമാറ്റി. അനധികൃത മദ്യ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു.
അനധികൃത മദ്യ കച്ചവടത്തില്‍ ഏര്‍പ്പെട്ടിരുന്ന സിഖ്‌ചെന്‍ എന്ന 20കാരനാണ് കൊല്ലപ്പെട്ടത്. ഇയാളെയും സുഹൃത്തുക്കളെയും മറ്റൊരു സംഘം ആക്രമിക്കുകയായിരുന്നു. പ്രതികളില്‍ ഒരാളായ ബല്‍ബീറിന്റെ വീടിനു സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ആറു പേര്‍ക്കെതിരെ കേസെടുത്തു. മദ്യലോബികള്‍ തമ്മില്‍ ഏറെനാളായി സംഘര്‍ഷം ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു.
ബല്‍ബീര്‍ സിംഗ്, ഹര്‍ദീപ് സിംഗ്, അമന്‍ദീപ് സിംഗ്, സദ്ധു സിംഗ്, ബബ്രിക് സിംഗ്, സിത സിംഗ് എന്നിവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment