Latest News

വനിതാ എം.എല്‍.എയ്ക്ക് നഗരമധ്യത്തില്‍ ഓട്ടോഡ്രൈവറുടെ അധിക്ഷേപം; നടുറോഡില്‍ ഇറക്കിവിട്ടു


തിരുവനന്തപുരം: [www.malabarflash.com] വനിതാ എം.എല്‍.എയ്ക്കും ഒപ്പമുണ്ടായിരുന്ന സ്ത്രീകള്‍ക്കും നഗരമധ്യത്തില്‍ ഓട്ടോ ഡ്രൈവറുടെ അധിക്ഷേപം. രാത്രി എം.എല്‍.എ ക്വാര്‍ട്ടേഴ്‌സിലേക്ക് പോകാന്‍ ഓട്ടോ പിടിച്ച വൈക്കം എം.എല്‍.എയും എ.ഐ.വൈ.എഫ് സംസ്ഥാന കൗണ്‍സില്‍ അംഗവുമായ സി.കെ ആശയ്ക്കാണ് ഈ ദുരനുഭവം.

എ.ഐ.വൈ.എഫ് സംമ്മേളനം കഴിഞ്ഞ് ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് ആശയും രണ്ട് സുഹുത്തുക്കളും കിഴക്കേകോട്ടയിലെ സമ്മേളന വേദിയുടെ അടുത്ത് നിന്ന് ഓട്ടോയില്‍ കയറിയത്. ഓട്ടോ ഡ്രൈവര്‍ അമിത ചാര്‍ജ് ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. എം.എല്‍.എ ക്വാര്‍ട്ടേഴ്‌സിലേക്ക് 80 രൂപയാണ് െ്രെഡവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സാധാരണ നിരക്ക് 40 രൂപയും രാത്രി 60 രൂപയുമാണെന്നിരിക്കേ 80 രൂപ വാങ്ങുന്നത് അന്യായമാണെന്ന് എം.എല്‍.എ ചൂണ്ടിക്കാട്ടി.

ഇതോടെ പ്രകോപിതനായ ഡ്രൈവര്‍ നടുറോഡില്‍ ഇറങ്ങിക്കൊള്ളാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് സ്ത്രീകളുടെ അന്തസ്സിന് നിരക്കാത്ത വിധത്തില്‍ സംസാരിക്കുകയായിരുന്നു. ഇത് എതിര്‍ത്തപ്പോള്‍ അനാശ്യാസത്തിന് പോയി വരികയാണെന്ന രീതിയില്‍ രൂക്ഷമായ ഭാഷയില്‍ അസഭ്യം പറഞ്ഞു. എം.എല്‍.എയാണെന്ന് അറിയിച്ചപ്പോള്‍ ഏത് എം.എല്‍.എയാണെങ്കിലും തനിക്ക് പ്രശ്‌നമില്ലെന്നായിരുന്നു ഇയാളുടെ മറുപടി.

തര്‍ക്കം രൂക്ഷമായപ്പോള്‍ നടുറോഡില്‍ ഓട്ടോറിക്ഷ നിര്‍ത്തിയിടുകയും താക്കോല്‍ ഊരിയെടുത്ത് ഡ്രൈവര്‍ പുറത്തിറങ്ങിയെന്നും സി.കെ ആശ പരാതിപ്പെട്ടു. ഈ സമയം അതുവഴി വന്ന മറ്റൊരു ഓട്ടോക്കാരനോട് സഹായം ആവശ്യപ്പെട്ടുവെങ്കിലും മോശം പെരുമാറ്റമാണ് ലഭിച്ചത്. ഈ സമയം സമ്മേളനം കഴിഞ്ഞുവന്ന സഖാക്കള്‍ പ്രശ്‌നത്തില്‍ ഇടപെടുകയും പോലീസ് സ്‌റ്റേഷനില്‍ എത്തുകയുമായിരുന്നു.

പിറ്റേന്ന് രാവിലെ ഓട്ടോ ഡ്രൈവറുടെ ഭാര്യ വന്ന് കരഞ്ഞ് പറഞ്ഞതോടെയാണ് പരാതി പെറ്റിക്കേസില്‍ ഒതുക്കിയതെന്നും എം.എല്‍.എ അറിയിച്ചു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.