കൊച്ചി: [www.malabarflash.com] സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ അച്ഛനായി. ബുധനാഴ്ച്ച ഉച്ചയോടെയാണ് അല്‍ഫോണ്‍സിന്റെ ഭാര്യ അലീന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. താന്‍ അച്ഛനായ വിവരം ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് അല്‍ഫോണ്‍സ് പങ്കുവെച്ചത്. ഇന്ന് ഉച്ചയോടെയാണ് തന്റെ ഭാര്യ കുഞ്ഞിന് ജന്മം നല്‍കിയതെന്ന് അല്‍ഫോണ്‍സ് കുറിച്ചു.
'ഞാന്‍ അച്ഛനായി. എന്റെ ഭാര്യ അമ്മയായി. മകന്‍ ആണ്. ഇന്ന് ഉച്ചയ്ക്കാണ് ഭാര്യ പ്രസവിച്ചത്. തന്റെ സന്തോഷം എങ്ങനെ വിവരിക്കണമെന്ന് അറിയില്ല. പക്ഷേ നിങ്ങള്‍ക്ക് മനസിലാകുമെന്ന് കരുതുന്നെന്ന് കുറിച്ചാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് അദ്ദേഹം അവസാനിപ്പിക്കുന്നത്. അല്‍ഫോണ്‍സിന് അഭിനന്ദനം അറിയിച്ച് നിരവധി പേരാണ് ഫെയ്‌സ്ബുക്കില്‍ മറുപടി നല്‍കിയത്.
'അല്‍ഫോണ്‍സിനു പുത്രനായി' എന്നാണ് സുഹൃത്തും സിനിമാ നടനുമായ ഷറഫുദ്ദീന്‍ പറഞ്ഞത്. ഈ കമന്റിന് ആയിരത്തോളം ലൈക്കുകളും നിരവധി മറുപടികളുമാണ് ലഭിച്ചത്. അല്‍ഫോണ്‍സ് അച്ഛനാകുന്നതും കാത്ത് ഈ മറുപടി നല്‍കാന്‍ ഷറഫു കാത്തിരിക്കുകയായിരുന്നുവെന്നാണ് ചിലര്‍ മറുപടി പറഞ്ഞത്. അല്‍ഫോണ്‍സിന് അഭിനന്ദനം അറിയിച്ച് അജു വര്‍ഗീസും രംഗത്ത് വന്നു. ജൂനിയര്‍ അല്‍ഫോണ്‍സിന് സ്വാഗതം എന്നാണ് അജു കുറിച്ചത്.
പ്രമുഖ നിര്‍മ്മാതാവായ ആല്‍വിന്‍ ആന്റണിയുടെ മകള്‍ അലീന മേരി ആന്റണിയാണ് അല്‍ഫോണ്‍സിന്റെ ഭാര്യ. പ്രേമം, നേരം എന്നീ ചിത്രങ്ങളിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകനാണ് അല്‍ഫോണ്‍സ്. ഈ ചിത്രങ്ങളുടെ വിജയത്തിലൂടെ അല്‍ഫോണ്‍സ് ബോളിവുഡിലേക്കും ചുവടുവെക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അല്‍ഫോണ്‍സിന്റെ ബോളിവുഡ് പ്രവേശനം പ്രേമം മലയാളക്കരയിലുണ്ടാക്കിയതിനേക്കാളും വലിയ ചലനം ഉണ്ടാക്കട്ടേയെന്നാണ് ഫെയ്‌സ്ബുക്കില്‍ നിറഞ്ഞ ആശംസ. ഇതിനിടയിലാണ് താരം അച്ഛനായ വിവരവും പങ്കുവെക്കുന്നത്.
Keywords: Alphonse Puthren, Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment