[www.malabarflash.com] നെക്‌സസ് എന്ന ജനപ്രിയ ബ്രാന്‍ഡ് നിര്‍ത്തലാക്കിയ ശേഷം ഗൂഗിള്‍ പ്രഖ്യാപിച്ച പിക്‌സല്‍ സ്മാര്‍ട്ട് ഫോണുകള്‍ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് പുറത്തിറങ്ങി. എച്ച്ടിസിയുമായി സഹകരിച്ചാണ് ഗൂഗിള്‍ പിക്‌സല്‍, പിക്‌സല്‍ എക്‌സ്എല്‍ എന്നീ ഫോണുകള്‍ നിര്‍മ്മിക്കുന്നത്. നെക്‌സസിന്റെ ആദ്യ ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മ്മിച്ചതും എച്ച്ടിസിയായിരുന്നു. കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങിലാണ് ഫോണുകള്‍ പുറത്തിറക്കിയത്.
അഞ്ച് ഇഞ്ച് ഡിസ്‌പ്ലേയാണ് പിക്‌സല്‍ ഫോണിന് ഉള്ളത്. 143 ഗ്രാം ഭാരമുള്ള ഫോണില്‍ നാനോ സിം കാര്‍ഡാണ് ഉപയോഗിക്കുന്നത്. ഗൊറില്ല ഗ്ലാസ് 4 സംരക്ഷണം നല്‍കുന്ന എഎംഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ആന്‍ഡ്രോയിഡ് 7.1 ന്യൂഗട്ടാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 4ജി എല്‍ടിഇ നെറ്റ്വര്‍ക്കിനെ പിന്തുണക്കുന്ന ഫോണില്‍ 12 എംപി പിന്‍ ക്യാമറയും 8 എംപി മുന്‍ ക്യാമറയുമാണുള്ളത്. ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍, പുറത്തെടുക്കാന്‍ സാധിക്കാത്ത 2,770 എംഎഎച്ച് ബാറ്ററി, എന്നിവയുമുണ്ട്.
പിക്‌സല്‍ എക്‌സ്എലിന് അഞ്ചര ഇഞ്ചാണ് ഡിസ്‌പ്ലേ സൈസ്. ഭാരം 168 ഗ്രാമാണ്. പുറത്തെടുക്കാനാകാത്ത 3,450 എംഎഎച്ച് ബാറ്ററിയും പിക്‌സല്‍ എക്‌സ്എലിന്റെ പ്രത്യേകതയാണ്. മറ്റ് ഫീച്ചറുകളില്‍ രണ്ട് ഫോണുകളും സമാനമാണ്. നാല് ജിബി മെമ്മറിയുള്ള ഫോണുകളില്‍ 32 ജിബി സംഭരണശേഷിയാണ് ഉള്ളത്.
പിക്‌സലിന്റെ ഏറ്റവും വലിയ പ്രത്യേകതയായി വിലയിരുത്തപ്പെടുന്നത് 15 മിനുറ്റ് ചാര്‍ജ് ചെയ്താല്‍ 7 മണിക്കൂര്‍ ഉപയോഗിക്കാമെന്നതാണ്. 649 ഡോളറാണ് പിക്‌സല്‍ ഫോണിന്റെ ആരംഭ വില. അമേരിക്കയില്‍ വെറൈസണ്‍ കമ്യൂണിക്കേഷന്‍സുമായി സഹകരിച്ച് മാത്രമേ ഗൂഗിള്‍ ഫോണ്‍ പുറത്തിറക്കുന്നുള്ളു. കറുപ്പ്, നീല, വെള്ളി നിറങ്ങളില്‍ ഫോണുകള്‍ ലഭ്യമാണ്.
ഒക്ടോബര്‍ 13 മുതല്‍ ഇന്ത്യയിലും പിക്‌സലുകള്‍ ലഭ്യമായി തുടങ്ങും. 57,000 രൂപ മുതലാണ് ഇന്ത്യയിലെ വില. പിക്‌സല്‍ ഫോണുകള്‍ കൂടാത ഗൂഗിള്‍ ഹോം, പുതിയ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റ്, തുടങ്ങിയ വേറെയും ഉല്‍പ്പന്നങ്ങളും ഗൂഗിള്‍ പുറത്തിറക്കിയിട്ടുണ്ട്.
Keywords: Google Pixel Smartphone, Tech News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment