Latest News

വിവരാവകാശ പ്രവർത്തകന്റെ കൊലപാതകം; അന്വേഷണം ക്രൈം ബ്രാഞ്ചിന്

മുംബൈ:[www.malabarflash.com] മുംബൈയിൽ വിവരാവകാശ പ്രവർത്തകൻ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറി. 
രഹസ്യവിവരങ്ങൾ പുറത്തുവിടുന്നവർക്കു മുംബൈയിൽ ജീവിക്കാൻ സാധിക്കില്ലെന്ന കടുത്ത വിമർശനത്തെ തുടർന്നാണ് അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറിയത്.

ഞായറാഴ്ച രാത്രിയാണ് വിവരാവകാശ പ്രവർത്തകനായ ഭൂപേന്ദ്ര വീര കൊല്ലപ്പെട്ടത്. മുംബൈ സാന്റാക്രൂസിലെ വീട്ടിൽവച്ച് ഇദ്ദേഹത്തിനു വെടിയേൽക്കുകയായിരുന്നു. കൊലയാളി തോക്കിൽ സൈലൻസർ ഉപയോഗിച്ചതിനാൽ വീട്ടിലുള്ളവർ പോലും കുറച്ചുസമയത്തിനുശേഷമാണ് കൊലപാതക വിവരം അറിയുന്നത്. അനധികൃത കെട്ടിട നിർമാണത്തിനെതിരെയും ഭൂമി കൈയേറ്റത്തിനെതിരെയും സമരം നടത്തിയിട്ടുള്ള ആളാണ് ഭൂപേന്ദ്ര വീര. ഭൂമാഫിയയുടെ നിരന്തര ഭീഷണി ഇദ്ദേഹത്തിനെതിരേ ഉണ്ടായിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു.

കൊലപാതകവുമായി ബന്ധപ്പെട്ട് മുംബൈയിലെ മുൻ നഗരസഭാംഗവും മകനും അറസ്റ്റിലായിരുന്നു. റസാഖ് ഖാൻ, മകൻ അംജദ് ഖാൻ എന്നിവരാണ് അറസ്റ്റിലായത്. ഭൂപേന്ദ്ര വീരയുടെ പരാതിയെത്തുടർന്ന് റസാഖ് ഖാന്റെ നാല് അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കാൻ ലോകായുക്ത ഉത്തരവിട്ടിരുന്നു. സാന്താക്രൂസിലെ മുൻ കോൺഗ്രസ് നഗരസഭാംഗമാണു റസാഖ് ഖാൻ.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.