പത്തനംതിട്ട:[www.malabarflash.com] ഭര്‍തൃമതിയുമായുള്ള അവഹിതബന്ധം കാമുകി അറിയുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു.
ഓമല്ലൂര്‍ പറയനാലി പടിഞ്ഞാറേമുറി സുരേഷിന്റെ മകന്‍ സുമേഷ് കാര്‍ത്തിക് (വിഷ്ണു22) ആണ് കഴിഞ്ഞദിവസം കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തത്.
സുമേഷും തൊട്ടടുത്ത വീട്ടിലെ ഭര്‍തൃമതിയുമായി ബന്ധമുണ്ടായിരുന്നു. ഇക്കാര്യം കാമുകി അറിഞ്ഞതോടെ അവള്‍ അത് യുവതിയുടെ ഭര്‍ത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി.
ഭയന്നു പോയ യുവാവും യുവതിയും ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച ശേഷം തൊട്ടടുത്ത കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുവരും കുളത്തിലേക്ക് ചാടിയെങ്കിലും പടവില്‍ പിടിച്ചുകിടന്നതിനാല്‍ യുവതി രക്ഷപ്പെട്ടു. സംഭവത്തില്‍ സുമേഷ് തന്റെ ഫേസ്ബുക്കില്‍ ആത്മഹത്യാ കുറിപ്പ് എഴുതിവെച്ചിരുന്നു.
സുമേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:
ഞാന്‍ എന്റെ ജീവിതം ഇവിടെ അവസാനിപ്പിക്കുകയാണ്. ഞാന്‍ എന്റെ ജീവിതം ഇങ്ങനെ അവസാനിപ്പിക്കാന്‍ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. പക്ഷേ, പെണ്ണൊരുമ്പെട്ടാല്‍ എന്ന് പറഞ്ഞുള്ള അറിവു മാത്രമേ ഇതുവരെ ഉള്ളാരുന്നൂ. ഈ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാന്‍ അത് അനുഭവിക്കുകയായിരുന്നു. ഒരു പെണ്ണ് കാരണം രണ്ടു വീടുകള്‍ തകര്‍ന്നു. പലരുടെയും ജീവിതം ഇല്ലാതായി. പലര്‍ക്കും ഇപ്പോള്‍ മനസിലായിക്കാണും ഞാന്‍ ആരെപ്പറ്റിയാണ് പറയുന്നതെന്ന്. എന്റെ പല കൂട്ടുകാര്‍ക്കും ഇവളെ അറിയാം. ഇന്ന് ഇപ്പോള്‍ ഇവള്‍ കാരണം ജീവിതം ഇല്ലാതായ ഒരാള്‍ കൂടി എന്നോടൊപ്പമുണ്ട്. ഞങ്ങള്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചവര്‍ അല്ല. പക്ഷേ, സാഹചര്യം കൊണ്ട് ജീവിതം ഇല്ലാതായവര്‍ ആണ്. ഇനി ഈ ലോകത്ത് ജീവിക്കുന്നതില്‍ അര്‍ഥമില്ല. എനിക്കും എന്റെ കൂടെയുള്ളയാള്‍ക്കും എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ആ പെണ്‍കുട്ടിക്കുമാത്രമായിരിക്കും.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment