ഇൻഡോർ:[www.malabarflash.com] കരഞ്ഞു ബഹളംവച്ചതിനെ തുടർന്ന് മൂന്നു വയസുള്ള കുഞ്ഞിനെ അമ്മാവൻ കഴുത്തുഞെരിച്ച് കൊന്നു. കഴിഞ്ഞ ഞായറാഴ്ച മധ്യപ്രദേശിലെ ഇൻഡോറിലായിരുന്നു സംഭവം.
കേസിൽ ദിലീപ് ബാഡിയ എന്നയാൾ അറസ്റ്റിലായി. ദിലീപിന്റെ സഹോദരി ജാനി ദവാറിന്റെ കുട്ടിയാണ് കൊല്ലപ്പെട്ടത്. ജാനിയും ദിലീപും ഒന്നിച്ച് ജോലിക്കുപോയപ്പോഴായിരുന്നു സംഭവം.
ദിലീപിന്റെ പക്കൽ കുട്ടിയെ ഏൽപ്പിച്ച് ജാനിയ ജോലിക്കായി മാറി. ദിലീപിന്റെ അരികിലുരുന്ന കുട്ടി കരയാൻ തുടങ്ങിയതോടെ ഇയാൾ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ കരച്ചിൽ നിർത്താതെ വന്നതോടെ കോപംവന്ന ദിലീപ് കുട്ടിയുടെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. എന്നാൽ ഈ സംഭവം മാതാപിതാക്കളിൽനിന്നും മറച്ചുവച്ച ദിലീപ് കുട്ടിക്ക് ശാരീരിക അസ്വാസ്‌ഥ്യമുണ്ടെന്ന് പറഞ്ഞ് ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഇവിടെ എത്തിയപ്പോൾ കുട്ടി മരിച്ചിരുന്നു.
ആശുപത്രി അധികൃതർ ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയും പോസ്റ്റ്മോർട്ടം ആവശ്യമാണെന്നു പറയുകയും ചെയ്തു. എന്നാൽ പോലീസ് എത്തിയപ്പോഴേക്കും ഇയാൾ മൃതദേഹവുമായി മുങ്ങി. പോലീസ് വീട്ടിലെത്തി മൃതദേഹം വീണ്ടെടുക്കുകയും പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തു. പോസ്റ്റ്മോർട്ടത്തിൽ കുട്ടി ശ്വാസം മുട്ടിമരിച്ചതാണെന്ന് കണ്ടെത്തി. ഇതോടെ ദിലീപിനെ പോലീസ് ചോദ്യം ചെയ്യുകയും സത്യം പുറത്തുവരികയുമായിരുന്നു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment