ചെറുവത്തൂർ:[www.malabarflash.com]ചെറുവത്തൂർ ഞാണങ്കൈയില്‍ ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. മംഗളൂരുവില്‍ നിന്നും കോഴിക്കോട് ചേളാരിയിലേക്ക് ഗ്യാസുമായി പോവുകയായിരുന്ന ടി എന്‍ 30 എ ബി 1399 ലോറിയാണ് അപകടത്തില്‍ പെട്ടത്.
വൈകുന്നേരം 3.30 മണിയോടെയാണ് അപകടം. ഞാണങ്കൈ വളവിൽ നിന്നു ചീമേനി റോഡിലേക്ക് കയറിയ ടാങ്കർ, ദിശ തെറ്റിയെന്ന് മനസ്സിലാക്കി പെട്ടന്ന് വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയത്.
വൈകുന്നേരം 3.30 മണിയോടെയാണ് അപകടം. ഞാണങ്കൈ വളവിൽ നിന്നു ചീമേനി റോഡിലേക്ക് കയറിയ ടാങ്കർ, ദിശ തെറ്റിയെന്ന് മനസ്സിലാക്കി പെട്ടന്ന് വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയത്.
റോഡരികിലേക്ക് മറിഞ്ഞ ലോറിയിൽ നിന്നും അപായ മണി മുഴങ്ങിയത് പ്രദേശത്തെ പരിഭ്രാന്തിയിലാക്കി. വാതക ചേർച്ചയുണ്ടാകുന്ന നേരത്ത് ഉണ്ടാകുന്നതിന് സമാനമായത് അപായ മണിയാണ് മുഴങ്ങിയത്.തുടർന്ന് അഗ്നിശമന സേനയെത്തി വാതക ചോർച്ചയിലെന്ന് സ്ഥിരീകരിച്ചു.
18 ടൺ ദ്രവീകൃത പെട്രോളിയം ഗ്യാസാണ് ലോറിയിലുണ്ടായിരുന്നത് ലോറി ഡ്രൈവറും ക്ലീനറും പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു. ദേശീയപാതയിൽ ചെറുവത്തൂരിനും കാലിക്കടവിനും ഇടയിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു. ദേശീയ പാതയിലെ വാഹനങ്ങളെ പടന്ന തൃക്കരിപ്പൂർ വഴിയും ചീമേനി വഴിയും തിരിച്ചു വിട്ടാണ് ഗതാഗത തടസ്സം നിയന്ത്രണ വിധേയമാക്കിയത്.
നീലേശ്വരം സി .ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment