പാട്‌ന: [www.malabarflash.com] ബിഹാറില്‍ പ്ലസ്ടു പരീക്ഷ ഒന്നാം റാങ്ക് ജേതാവ് റൂബി റായിയുടെ ഉത്തരകടലാസ് മുഴുവന്‍ സിനിമ പേരും സിനിമ താരങ്ങളുടെ പേരും.
ഉത്തരകടലാസുകളെല്ലാം ഈ രീതിയില്‍ നിറച്ച ശേഷം പരീക്ഷ അവസാനിപ്പിച്ച് ഇറങ്ങുന്ന റൂബി പൈസ കൊടുത്തത് പ്രകാരം മറ്റ് ഉന്നതര്‍ ഉത്തരങ്ങള്‍ എഴുതി പേപ്പര്‍ മാറ്റി വെയ്ക്കുകയായിരുന്നു രീതി.
റിസല്‍റ്റ് വന്ന ശേഷം മാധ്യമങ്ങളുമായി നടത്തിയ അഭിമുഖത്തിലാണ് റൂബി പിടിയിലായത്. മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ പൊളിറ്റിക്കല്‍ സയന്‍സ് എന്നത് തെറ്റായി ഉച്ചരിക്കുകയും അത് പാചകത്തെക്കുറിച്ച് പഠിപ്പിക്കുന്നതാണെന്ന് പറഞ്ഞതുമാണ് വിദ്യാര്‍ത്ഥിനിയെ കുടുക്കിയത്. ഇതേ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ഫോറന്‍സിക് പരീക്ഷയില്‍ ഉത്തര കടലാസിലെ കയ്യക്ഷരം റൂബിയുടേതല്ലെന്ന് വ്യക്തമായി. തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയെ അറസ്റ്റ് ചെയ്തിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ റാക്കറ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച മുന്‍ വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍, കോളേജ് പ്രിന്‍സപ്പള്‍ തുടങ്ങി 40ഓളം പേര്‍ അറസ്റ്റിലായിട്ടുണ്ട്.
റൂബിയുടെ പരീക്ഷ ഫലം സര്‍ക്കാര്‍ റദ്ധു ചെയ്തു. എന്നാല്‍ പരീക്ഷ പാസ്സകണമെന്നു മാത്രമേ ഉണ്ടായിരുന്നുള്ളു ഒന്നാം റാങ്കിനു വേണ്ടിയല്ല ഇത് ചെയ്തതെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment