Latest News

വയറിലെ അർബുദത്തിനു നൂതന ചികിത്സ

കൊച്ചി:[www.malabarflash.com] കേരളത്തിൽ ആദ്യമായി ലോ ഗ്രേഡ് മ്യൂസിനസ് അബ്ഡൊമിനൽ ട്യൂമറുകൾ അത്യാധുനിക അർബുദ ചികിത്സാരീതിയായ ഹൈപ്പർതെർമിക് ഇൻട്രാപെരിറ്റണീൽ കീമോതെറാപ്പി (ഹൈപെക്) ഉപയോഗിച്ചു കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയിൽ ചികിത്സിച്ചു.

സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജിസ്റ്റും ജിഐ ആൻഡ് ഹെപ്പറ്റോബൈലിയറി സർജറി സീനിയർ കൺസൾട്ടന്റുമായ ഡോ.കെ.പ്രകാശ്, സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജി സീനിയർ കൺസൾട്ടന്റ് ഡോ.ദീപക് വർമ, മെഡിക്കൽ ഓങ്കോളജി കൺസൾട്ടന്റ് ഡോ.അരുൺ ആർ. വാര്യർ എന്നിവരടങ്ങിയ സംഘമാണു ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്.

വയറിനകത്തു കണ്ടെത്തിയ ലോ ഗ്രേഡ് മ്യൂസിനസ് ട്യൂമറുകളുടെ ചികിത്സയ്ക്കായി രോഗിയായ സ്ത്രീയുടെ കുടുംബം ബംഗളൂരുവിലും മുംബൈയിലും ചികിത്സാ സാധ്യതകൾ തേടിയെങ്കിലും അവർക്കു നൂതന ചികിത്സാരീതിയായ ഹൈപെക്കിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. തുടർന്ന് ആസ്റ്റർ മെഡ്സിറ്റിയിൽ നടത്തിയ പരിശോധനയിൽ രോഗിയെ ഹൈപെക് ചികിത്സാരീതിക്കു വിധേയയാക്കാൻ തീരുമാനിക്കുകയായിരുന്നു.

ഹൈപെക് എന്നു പറയുന്നതു വയറിലെ അർബുദത്തിനെതിരേ വിവിധ മാർഗങ്ങൾ ഉപയോഗിക്കുന്ന ചികിത്സാരീതിയാണ്. ഈ രീതിയിൽ ശസ്ത്രക്രിയയും പ്രത്യേകരീതിയിൽ കീമോതെറാപ്പിയും സംയോജിപ്പിച്ചു ചെയ്യാനാകും. ശസ്ത്രക്രിയ ചെയ്യുമ്പോൾ വയറിലെ അർബുദകോശങ്ങളിലേക്കു നേരിട്ട് ഉയർന്ന അളവിലും ഊഷ്മാവിലുമുള്ള കീമോതെറാപ്പി മരുന്നുകൾ നൽകും.

സാധാരണ ചെയ്യുന്ന കീമോതെറാപ്പിയിൽ മരുന്നുകൾ ശരീരം മൊത്തം പ്രവഹിക്കുന്നതിനാൽ ഉയർന്ന ഡോസിലുള്ള മരുന്നു പ്രയോഗിക്കാനാവില്ല.

ഹൈപെക് ചികിത്സാരീതിയിൽ വയറിലെ അർബുദകോശങ്ങളിലേക്കു കീമോതെറാപ്പി നേരിട്ട് ചെയ്യുന്നതിനാൽ ഉയർന്ന ഡോസിലുള്ള മരുന്ന് പ്രയോഗിക്കാനാകുന്നു.

രോഗിയുടെ മറ്റു ശരീരഭാഗങ്ങളിലേക്കു മരുന്ന് വ്യാപിക്കുകയില്ലെന്നു മാത്രമല്ല കീമോതെറാപ്പിയുടെ ചില പാർശ്വഫലങ്ങൾ കുറയുന്നതിനും ഇതു സഹായിക്കുന്നു.ചൂടാക്കിയ സലൈൻ ലായനിയിലേക്കു കീമോതെറാപ്പി മരുന്നുകൾ ചേർക്കുകയും അതു രോഗിയുടെ വയറിലെ അറയിലേക്കു നേരിട്ടു കൊടുക്കുകയുമാണു രീതി. ഈ ചികിത്സാരീതി വയറിലെ അർബുദരോഗം ബാധിക്കുന്നവരുടെ അതിജീവന നിരക്ക് വർധിക്കാൻ സഹായിക്കുന്നു. കേരളത്തിൽ വയറിലെ മുഴകൾക്ക് ഈ ചികി ത്സാരീതി ഉപയോഗിക്കുന്ന ഏക കേന്ദ്രം ആസ്റ്റർ മെഡ്സിറ്റിയാണെന്നു സർജിക്കൽ ഗ്യാസ്ട്രോ എന്ററോളജി സീനിയർ കൺസൾട്ടന്റ് ഡോ.കെ.പ്രകാശ് പറഞ്ഞു. ഈ രീതിയിൽ മറ്റ് അപകട സാധ്യതകൾ കുറവാണെന്നു ഡോ. അരുൺ വാര്യരും പറഞ്ഞു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.