Latest News

എംഎല്‍എമാരുടെ നിരാഹാര സമരം നിർത്തി

തിരുവനന്തപുരം:[www.malabarflash.com] സ്വാശ്രയ വിഷയത്തില്‍ നിയമസഭയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിച്ചു.. 17 ാം തിയതി വരെ നിയമസഭ സമ്മേളിക്കാത്ത സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കാൻ യുഡിഎഫ് തീരുമാനിച്ചത്.

17 ാം തിയതി എന്ത് ചെയ്യണമെന്ന് അന്ന് ചേരുന്ന യുഡിഎഫ് യോഗം തീരുമാനിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.

സമരം നടത്തിയ എംഎൽഎമാർക്ക് വൈകുന്നേരം നാലു മണിക്ക് സ്വീകരണം നൽകും.

നിയമസഭ സമ്മേളിക്കാത്തപ്പോൾ സഭയ്ക്ക് മുന്നില്‍ സമരം നടത്തുന്നതില്‍ പ്രസക്തി ഇല്ലെന്ന് കണ്ടാണ് നിരാഹാര സമരം അവസാനിപ്പിക്കുന്നത്. നിരാഹാര സമരം ഒഴിവാക്കി പ്രക്ഷോഭം ശക്തമാക്കാനാണ് യുഡിഎഫ് ഉദ്ദേശിക്കുന്നത്.

തങ്ങള്‍ സമരം തുടരാന്‍ തയ്യാറാണെന്ന് നിരാഹാര സമരത്തിലുള്ള എംഎല്‍എമാരായ വിടി ബല്‍റാമും റോജി ജോണും കോൺഗ്രസ് നേതാക്കളെ അറിയിച്ചിരുന്നു. മെഡിക്കല്‍ പ്രവേശന നടപടികള്‍ അവസാനിക്കുന്നത് വരെയെങ്കിലും സമരം തുടരാന്‍ അനുവദിക്കണമെന്നാണായിരുന്നു ഇവരുടെ ആവശ്യം.

ഏഴുദിവസമായി സഭാകവാടത്തില്‍ നിരാഹാരത്തിലായിരുന്ന ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നീ എം.എല്‍.എ.മാരെ ഇന്നലെ വൈകിട്ട് നാരലരയോടെ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റിയ ശേഷമാണ് എം.എല്‍.എ. മാരായ വി.ടി. ബല്‍റാമും റോജി എം. ജോണും സമരം തുടങ്ങിയത്. ആരോഗ്യനില വഷളായതിനെത്തുടര്‍ന്നാണ് ഹൈബിയെയും ഷാഫിയെയും ആസ്പത്രിയിലാക്കിയത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.