മാനന്തവാടി: [www.malabarflash.com] വന്യമൃഗശല്യം രൂക്ഷമായ തോല്‍പ്പെട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതായി കരുതിയ സംഭവം സംഘം ചേര്‍ന്ന കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണെന്ന് വരുത്തി തീര്‍ക്കാന്‍ മൃതദേഹം വനത്തോട് ചേര്‍ന്ന് റോഡരികില്‍ ഉപേക്ഷിച്ചതാണെന്നു കരുതുന്നു.
ഈ മാസം പതിനഞ്ചാം തിയതി രാവിലെയാണ് അരണപ്പാറ റോഡരികില്‍ വനത്തോട് ചേര്‍ന്ന് വാകേരി കോട്ടയ്ക്കല്‍ തോമസ് (28) നെ മരിച്ചനിലയില്‍ കണ്ടത്. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണെന്ന ധാരണയില്‍ നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തുകയും റോഡ് മണിക്കുറുകളോളം ഉപരോധിക്കുകയും ചെയ്തു. അസ്വാഭാവിക മരണത്തിനെടുത്ത കേസില്‍ പോലീസ് ഗൗരവമായി തുടരന്വേഷണം നടത്തി. മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകമാണെന്ന് സ്ഥിരീകരണമുണ്ടാകുന്നത്.
മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും പുറമേനിന്നുള്ളവരുടെ പ്രേരണ ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിച്ചുവരികയാണ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment