തലശ്ശേരി:[www.malabarflash.com] കണ്ണൂര്‍ സര്‍വകലാശാലയുടെ പേരിലുള്ള വ്യാജ മാര്‍ക്ക് ലിസ്റ്റുകളും സര്‍ട്ടിഫിക്കറ്റും കണ്ടെത്തി. സ്വകാര്യ കമ്പനികള്‍ സ്ഥിരീകരണത്തിന് സര്‍വകലാശാലയിലേക്കയച്ച ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളിലാണ് വ്യാജനെ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിക്ക് സര്‍വകലാശാല അധികൃതര്‍ പരാതി നല്‍കി.
മലയാളികളുടെതടക്കമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഇക്കൂട്ടത്തിലുണ്ട്. ഹരിയാണയിലെ സ്വകാര്യ കമ്പനി പരിശോധനയ്ക്കയച്ച ബി.കോം. മാര്‍ക്ക് ലിസ്റ്റ് ഒറ്റനോട്ടത്തില്‍തന്നെ വ്യാജനാണെന്ന് തിരിച്ചറിയാം. സര്‍വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റിന്റെ രൂപമായിരുന്നില്ല ഇതിന്. മറ്റൊരു ബി.കോം. മാര്‍ക്ക് ലിസ്റ്റ് വിശദപരിശോധനയ്ക്കുശേഷം വ്യാജനാണെന്ന് കണ്ടെത്തി.
ഒരു വിദ്യാര്‍ഥിയുടെ മാര്‍ക്ക് ലിസ്റ്റ് ഉപയോഗിച്ച് തിരുത്തിയുണ്ടാക്കിയ ബിരുദ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തി. സുബിന്‍ ചാക്കോ എന്നയാളുടെ പേരിലുള്ളതാണ് ബി.എസ്സി. ഫിസിക്‌സിന്റെ സര്‍ട്ടിഫിക്കറ്റ്.
യഥാര്‍ഥ സര്‍ട്ടിഫിക്കറ്റുകളെയും മാര്‍ക്ക് ലിസ്റ്റുകളെയും അതിശയിപ്പിക്കുന്ന വ്യാജന്മാരും കൂട്ടത്തില്‍ ഉണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു. നാലുവര്‍ഷത്തിനിടെ നാലുവ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സര്‍വകലാശാല കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതിയും നല്‍കുകയുണ്ടായി.
(കടപ്പാട്: മാതൃഭൂമി)

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment