Latest News

" പടപ് പടപ്പോടെ പിരിഷത്തിൽ നിന്നോളീ... " സൗഹൃദം പാടി ഇശൽ ഗ്രാമത്തിൽ തലമുറകൾ ഒത്ത് കൂടി

മൊഗ്രാൽ:[www.malabarflash.com] പുതുകാല സൗഹൃദത്തിന്റെ അതിരുകൾ അകലങ്ങളിലേക്ക് മാറ്റിവെക്കപ്പെടുമ്പോൾ സൗഹൃദം പാടിയും പറഞ്ഞു ഇന്നലെയെ ഓർത്തെടുത്ത് ഇശൽ ഗ്രാമത്തിൽ തലമുറകൾ ഒത്ത് കൂടി .
ഇശലിന്റെയും അനുരാഗത്തിന്റെയും നാടായ മൊഗ്രാലിൽ സംഘടിപ്പിച്ച നാട്ട രങ്ങാണ് നവ്യാനുഭവമായത്.

എസ് എസ് എഫ് കാസര്‍കോട്‌ ജില്ലാ കമ്മറ്റി നവംബർ 5ന് കാസര്‍കോട്‌ സംഘടിപ്പിക്കുന്ന മാനവ സംഗമത്തിന്റെ പ്രചരണാർഥമാണ് പരിപാടി നടത്തിയത്. അറബി മലയാളത്തില്‍ മുപ്പതിലധികം പതിപ്പുകളിറങ്ങിയ 'അക്ബര്‍ സദഖ'യെന്ന പക്ഷിപ്പാട്ട് രചിച്ച നെടുത്തോപ്പില്‍ അബ്ദുല്ലയുടെയും കവയത്രി കുഞ്ഞായിശുവിന്റെയുമൊക്കെ പാരമ്പര്യം പേറുന്ന, ഇശലുകള്‍ പൂക്കുന്ന മൊഗ്രാല്‍ ഗ്രാമവും അവിടത്തെ ഇശൽ പാരമ്പര്യവും കടലിനപ്പുറവും പ്രശസ്തമാണ്.
 നാട്ടരങ്ങിൽ മൊഗ്രാലിലെയും പരിസരങ്ങളിലെയും നിരവധി ഗായകൻമ്മാർ ഗാനവും അവരുടെ പാട്ടനുഭവങ്ങളും പങ്ക് വെച്ചു
നഷ്ടപ്പെടുന്ന സൗഹൃദം ഇശലിലൂടെ തിരിച്ചെടുക്കാം എന്ന് നാട്ടരങ്ങ് തെളിയിച്ചു. എ കെ അബ്ദുൽ റഹ്മാൻ, ബെള്ളൂർ മുഹമ്മദ്, എം കെ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ഡി എം മൊഗ്രാൽ തുടങ്ങിയവർ മൊഗ്രാലിന്റെ സാംസ്കാരിക തനിമ ഓർത്തെടുക്കുകയും ഇശൽ മഴ പെയ്യിപ്പിക്കുകയും ചെയ്തു.
സംഗമത്തിൽ സി.എൻ.ജഅ്ഫർ സൗഹൃദ പ്രഭാൾണം നടത്തി
സുലൈമാൻ കരിവെള്ളൂർ, അബ്ദുൽ റസാക് സഖാഫി കോട്ടക്കുന്ന്, അബ്ദുറന്മാൻ സഖാഫി ചിപ്പാർ, സ്വലാഹുദ്ധീൻ അയ്യൂബി, സിദ്ധിഖ് പുത്തപ്പലം, ഫാറൂഖ് കുബണൂർ, സലാം സഖാഫി പടലഡുക്ക, സ്വാദിഖ് ആ വളം, കെ.എം.കളത്തൂർ, അബ്ദുറഹ്മാൻ ഏരോൽ, ആരിഫ് മൊഗ്രാൽ തുടങ്ങിയവർ സംബന്ധിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.