കണ്ണൂര്‍: [www.malabarflash.com] ഒരുമാസത്തിനുള്ളില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി. ജയരാജനെ വധിക്കുമെന്ന മുന്നറിയിപ്പുമായി ഭീഷണിക്കത്ത്. കണ്ണൂര്‍ ടൗണ്‍ സി.ഐ.യുടെ വിലാസത്തിലാണ് 'ദി കീപ്പര്‍ ഓഫ് ദി ഓര്‍ഡര്‍' എന്ന പേരിലുള്ള കത്ത് കിട്ടിയത്. മൂന്നുമാസത്തിനുള്ളില്‍ രണ്ടാംതവണയാണ് ജയരാജനെതിരെ ഭീഷണിക്കത്ത് ലഭിക്കുന്നത്. കത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ലെങ്കിലും കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
'ഒരുമാസത്തിനുള്ളില്‍ ഇയാളെ കൊന്നുകളയാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഒരാളെയും ചുമതലപ്പെടുത്തി. സമയവും സ്ഥലവും ഒത്തുകിട്ടിയാല്‍ ഒരുമാസത്തിനുള്ളില്‍ കൃത്യം നടത്തിയിരിക്കും. എന്നാല്‍ മാത്രമേ കണ്ണൂരില്‍ സമാധാനം നിലനില്‍ക്കൂ. ഇയാള്‍ പങ്കെടുക്കുന്ന പൊതുയോഗങ്ങളില്‍നിന്ന് നിങ്ങളുടെ ആള്‍ക്കാര്‍ക്ക് പരിക്കേല്‍ക്കാതിരിക്കാന്‍ കുറച്ചു വിട്ടുനില്‍ക്കുക' ഇതാണ് കത്തിലെ വരികള്‍.
ഐ.എസ്സിന്റെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ ആഗസ്തിലാണ് ജയരാജനെ വധിക്കുമെന്ന് കാണിച്ച് ആദ്യത്തെ കത്ത് വന്നത്. അത് ജയരാജന് നേരിട്ടാണ് അയച്ചത്. അത് അദ്ദേഹം പോലീസിന് കൈമാറിയിരുന്നു. കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജയരാജന്റെ വീടുള്‍പ്പെടുന്ന സ്ഥലത്തടക്കം പോലീസ് പട്രോളിങ് കര്‍ശനമാക്കാന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജയരാജന്റെ സുരക്ഷ കൂട്ടുന്ന കാര്യവും പരിഗണനയിലാണ്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment