മുവാറ്റുപുഴ: [www.malabarflash.com] വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിവന്ന സീരിയല്‍ നടി അടക്കമുള്ള അഞ്ചംഗ സംഘത്തെ മുവാറ്റുപുഴ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. കദളിക്കാട് തെക്കുംമല കവലയ്ക്കു സമീപത്തുള്ള വാടക വീട് കേന്ദ്രീകരിച്ചായിരുന്നു ഇടപാടുകള്‍ നടന്നു വന്നിരുന്നത്.
പാലക്കാട് സ്വദേശിനിയായ സിനിമ–സീരിയില്‍ നടി, തെക്കുംഭാഗം കൊച്ച് പടിഞ്ഞാറേക്കര മോഹനന്‍ (53) കരിമണ്ണൂര്‍ മുളപുറം മഞ്ഞുമറ്റത്തില്‍ അജീസ് (29) മുളപുറം ഈന്തുങ്കല്‍ ജിത്തു ജോയി (33) പാറപ്പുഴ വാഴത്തറ വേലില്‍ ബാബു കാര്‍ത്തികേയന്‍ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മോഹനനും ഭാര്യയും ചേര്‍ന്നാണ് ഇടപാടുകാരെ സംഘടിപ്പിച്ചിരുന്നത്.
രഹസ്യവിവരത്തെ തുടര്‍ന്ന് ഉച്ചക്ക് ഒരു മണിയോടെ പോലീസ് സംഘം എത്തുമ്പോള്‍ മോഹനന്റെ ഭാര്യ സ്ഥലത്തുണ്ടായിരുന്നില്ല. ഇടപാടുകാരുടെതെന്ന് സംശയിക്കുന്ന ബൈക്കും, കാറും പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടില്‍ നിന്നും മദ്യ കുപ്പികളും, ഇടപാടുകാരുടെ ഫോണ്‍ നമ്പറുകളടങ്ങിയ ഡയറിയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment