ഷാര്‍ജ: [www.malabarflash.com] ഷാര്‍ജ വനിതാ ബിസിനസ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ അമീറ ബിന്‍കറമും മാതാവും സഹോദരിയും ഉള്‍പ്പെടെ നാലു സ്ത്രീകള്‍ ഷാര്‍ജയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചു. അല്‍ ഖദ്‌സിയ പ്രദേശത്ത് അമീറയുടെ വില്ലയില്‍ ശനിയാഴ്ചയാണ് ദുരന്തമുണ്ടായത്. അമീറയുടെ 32കാരനായ സഹോദരനെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലത്തെിച്ചു. കനത്ത പുകയുണ്ടാക്കിയ ശ്വാസതടസ്സമാണ് എല്ലാവരുടെയും മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.പിങ്ക് കാരവണ്‍ ഡയറക്ടര്‍കൂടിയായ അമീറ ബിന്‍കമര്‍ ഷാര്‍ജയിലെ പൊതുരംഗത്ത് വളരെ സജീവമായിരുന്നു. 38 വയസ്സായിരുന്നു. മാതാവിന് 57ഉം സഹോദരിക്ക് 38ഉം വയസ്സുണ്ട്. വൈകിട്ട് നാലരയോടെയാണ് തീപ്പിടിത്തമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വീടിന്റെ മജ്‌ലിസ് ഭാഗത്ത് തീപിടിക്കുമ്പോള്‍ വീട്ടിലുള്ളവര്‍ ഉറക്കത്തിലായിരുന്നുവെന്നു അഗ്‌നി ശമന സേന വക്തവിനെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തീയെതുടര്‍ന്നുണ്ടായ പുക ഇവര്‍ ഉറങ്ങിയിരുന്ന മുറികളില്‍ പടര്‍ന്നാണ് മൂവരുടെയും മരണം സംഭവിച്ചത്.തീ ആളുന്നത് കണ്ട അയല്‍വാസിയാണ് വിവരം അഗ്‌നി ശമന സേനയെ അറിയിച്ചത്.
ഉടന്‍ സംഭവ സ്ഥലത്തത്തെിയ സേന സഹോദരനെ ചികിത്സക്കായി അല്‍ ഖാസിമി ആശുപത്രിയില്‍ എത്തിച്ചു. സംഭവം നടക്കുമ്പോള്‍ പിതാവ് വീടിന് പുറത്തായിരുന്നു. വിവിധ സ്‌റ്റേഷനുകളില്‍ നിന്ന് സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ കുതിച്ചത്തെി മണിക്കൂറുകള്‍ ശ്രമിച്ചശേഷമാണ് തീയണക്കാനായത്. കുടുംബം താമസിച്ച വീട്ടില്‍ നിന്ന് കറുത്ത കട്ടിപ്പുകച്ചുരുളുകള്‍ ഉയരുന്നത് കണ്ടതായ ദൃക്‌സാക്ഷികള്‍ പറഞ്ഞു. രണ്ടു സ്ത്രീകളുടെ മൃതദേഹങ്ങള്‍ ആദ്യം തന്നെ അഗ്‌നിശമന സേന പുറത്തെടുത്തു. തീയണച്ച ശേഷമാണ് രണ്ടു മൃതദേഹം കൂടി കണ്ടത്തെിയത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.
അപകട കാരണം വ്യക്തമല്ല. ഉന്നത പൊലീസ്‌സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി അന്വേഷണം ആരംഭിച്ചു.അമീറയുടെ മരണത്തില്‍ ഷാര്‍ജ ഭരണാധികാരിയുടെ പത്‌നി ശൈഖ ജവാഹിര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമി ട്വിറ്റര്‍ സന്ദേശത്തിലൂടെ അനുശോചനം അറിയിച്ചു. അലസത എന്തെന്ന് അറിയാത്ത ഒരു തേനീച്ചയായിരുന്നു അവരെന്ന് ശൈഖ ജവാഹിര്‍ കുറിച്ചിട്ടു. തനിക്ക് ഏറെ ഹൃദയ ബന്ധം ഉണ്ടായിരുന്നവരായിരുന്നു. ചെറുപ്പം മുതല്‍ നന്നായി അറിയാമായിരുന്ന അമീറ തനിക്ക് സ്വന്തം മകളെപ്പോലെയായിരുന്നെന്നും അവര്‍ പറഞ്ഞു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment