കാഞ്ഞങ്ങാട്:[www.malabarflash.com] ഭര്‍തൃഗൃഹത്തില്‍ വെച്ച് എലിവിഷം അകത്ത് ചെന്ന് ഗുരുതര നിലയില്‍ ആശുപത്രിയിലായ വീട്ടമ്മ മരണപ്പെട്ടു.
വെള്ളിക്കോത്തിനടുത്ത് കാരക്കുഴിയിലെ ഹരിദാസ് - ലക്ഷ്മി ദമ്പതികളുടെ മകള്‍ ശുഭ(30)യാണ് ചികിത്സക്കിടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണപ്പെട്ടത്.
വെള്ളിക്കോത്തിനടുത്ത് കാരക്കുഴിയിലെ ഹരിദാസ് - ലക്ഷ്മി ദമ്പതികളുടെ മകള്‍ ശുഭ(30)യാണ് ചികിത്സക്കിടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണപ്പെട്ടത്.
സെപ്തംബര്‍ 22 ന് ഭര്‍ത്താവ് ചീമേനി പോലീസ് അതിര്‍ത്തിയിലെ ഞണ്ടാടി സ്വദേശിയും കെട്ടിട നിര്‍മ്മാണ തൊഴിലാളിയുമായ ബിജേഷിന്റെ വീട്ടില്‍ വെച്ച് ശുഭ എലിവിഷം കഴിഞ്ഞത്. ഉടന്‍ തന്നെ യുവതിയെ ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും ബോധം നശിച്ചിരുന്നു.
പിന്നീട് തോയമ്മലിലെ ജില്ലാ ആശുപത്രിയില്‍ ശുഭയെ കൊണ്ടുവന്നെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഒരുമാസമായി ചികിത്സയിലായിരുന്ന ശുഭ ചൊവ്വാഴ്ച രാത്രിയോടെയാണ് മരണപ്പെട്ടത്.
നാല് വയസ്സുള്ള കുട്ടിയുണ്ട്. സഹോദരങ്ങള്‍: രതീഷ്, ശോഭ.
ശുഭ ആത്മഹത്യ ചെയ്യാനുള്ള കാരണം വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ അറിവില്ല. ഭര്‍ത്താവിന്റെ വീട്ടില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നടന്നുവോ എന്ന് അന്വേഷിക്കുകയാണ് വീട്ടുകാര്‍.
ശുഭ ആത്മഹത്യ ചെയ്യാനുള്ള കാരണം വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ അറിവില്ല. ഭര്‍ത്താവിന്റെ വീട്ടില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നടന്നുവോ എന്ന് അന്വേഷിക്കുകയാണ് വീട്ടുകാര്‍.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment