നീലേശ്വരം:[www.malabarflash.com] ദേശീയ സീനിയർ ഗേൾസ് കബഡി ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ അർഹത നേടി കോട്ടപ്പുറം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർഥിനി ആർ.കെ സ്നേഹ ജില്ലയുടെ അഭിമാനമായി.
കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന സെലക്ഷൻ ക്യാമ്പിലാണ് സ്നേഹയെ സംസ്ഥാന ടീമിലേക്കു തെരഞ്ഞെടുത്തത്. ജില്ലയിൽ നിന്നു സ്നേഹയ്ക്കു മാത്രമാണു സെലക്ഷൻ.
അഞ്ചു തവണ ദേശീയ ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചിരുന്നു. ഏഴാം ക്ലാസു മുതൽ ഈ മിടുക്കി കബഡി കളിക്കാൻ തുടങ്ങിയിരുന്നു. പഴയകാല കബഡി താരം അച്ചാംതുരുത്തിയിലെ വി കരുണാകരന്റേയും കെ രാധികയുടെയും മകളാണ്. അനുജൻ സനത്ത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment