കാസര്‍കോട്:[www.malabarflash.com] ആലംപാടി ആട്‌സ് ആന്റ് സ്‌പോട്‌സ്(ആസ്‌ക്ക്) മുപ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ട്വന്റി ട്വന്റി പ്രീമിയര്‍ ലീഗിന് കാസര്‍കോട് മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ തുടക്കം കുറിച്ചു.
കാസര്‍കോട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ഹാരിസ് ചൂരി ഉത്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് അല്‍താഫ് സി എ അധ്യക്ഷത വഹിച്ചു. സിദ്ധീഖ് ബിസ്മില്ലയുടെ സ്വാഗതം പറഞ്ഞു.
കെഡിസിഎ സെക്രട്ടറി നൗഫല്‍ തളങ്കര, മുന്‍ പ്രസിഡന്റുമാരായ എസ് എ അബ്ദു റഹ്മാന്‍, റഫീഖ് ഫാം, കെഡിസിഎ വൈസ് പ്രസിഡന്റ് എന്‍ എം സലീം, ആസ്‌ക്ക് സെക്രട്ടറിമാരായ അക്കു, അസീസ് പ്രസംഗിച്ചു. കെഡിസിഎ ഡയരക്ടര്‍ ലത്തീഫ് പെര്‍വാഡ്, ടൂര്‍ണമെന്റ് ഡയരക്ടര്‍മാരായ നിസാര്‍ പുത്തൂര്‍, ഖാദര്‍ എസ്, ശിഹാബ്,ഹമീദ്, ഫായിസ് തുടങ്ങിയവര്‍ പങ്കെടുത്തു. ക്ലബ് വൈസ് പ്രസിഡന്റ് സിദ്ദീഖ് ചൂരി നന്ദി പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment