കാസര്‍കോട്: [www.malabarflash.com] ബൈക്കു യാത്രക്കാരനെ പിന്‍തുടര്‍ന്നെത്തി ഹെല്‍മറ്റ് കൊണ്ട് അക്രമിച്ച സംഭവത്തില്‍ കൊലക്കേസ് പ്രതിയടക്കം രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. മായിപ്പാടി, പനീര്‍ക്കാട്ടെ അജിത്കുമാര്‍ (23), കെ.മഹേഷ്(22) എന്നിവരാണ് ബുധനാഴ്ച വൈകിട്ട് മന്നിപ്പാടിയില്‍ വച്ച് അറസ്റ്റിലായത്.
ഉളിയത്തടുക്കയിലെ അബ്ദുള്‍ സമദ് എന്ന സമദാനി(23)യെ അക്രമിച്ച് നരഹത്യയ്ക്കു ശ്രമിച്ചുവെന്നാണ് കേസ്. കുമ്പളയിലെ മുരളി വധക്കേസ് പ്രതികള്‍ക്ക് സഹായം നല്‍കിയതിനാണ് ഹരീഷിനെ കൊലക്കേസില്‍ പ്രതി ചേര്‍ത്തതെന്ന് പോലീസ് പറഞ്ഞു.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പരാതിക്കാരനെ പിന്നില്‍ നിന്നും ബൈക്കില്‍ എത്തിയ പ്രതികള്‍ ഹെല്‍മറ്റ് കൊണ്ട് അടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തുടര്‍ന്നാണ് ബൈക്കില്‍ നിന്നും വീണ പരാതിക്കാരന്‍ എഴുന്നേറ്റ് പിന്‍തുടരുകയും മന്നിപ്പാടിയില്‍ വച്ച് സംഘവുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയും ചെയ്തത്. ഈ സമയത്ത് എത്തിയ പൊലീസ് കൈയ്യോടെ പിടികൂടുകയായിരുന്നുവെന്നു പറയുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment