ബേക്കല്‍:[www.malabarflash.com] ബേക്കല്‍ ബ്രദേര്‍സ് അഖിലേന്ത്യാ സൂപ്പര്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്ണ്ണമന്റ 'ബേക്കല്‍ ഫുട്ബോള്‍ 2017' ന്റെ ഓഫീസ് ഉദ്ഘാടനം പ്രമുഖ ഖത്തര്‍ വ്യവസായി ബേക്കല്‍ മുഹമ്മദ് സാലിഹ് ഹാജി നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ടൂര്‍ണ്ണമന്റ് കമ്മിറ്റി ചെയര്മാന് അബ്ദുല്ല ബേക്കല്‍ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് റാഷിദ്, ഹംസ സൈക്കു മാസ്റ്റര്‍, അബ്ദു സലാം മാസ്റ്റര്‍, തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. ഏ.ആര് സാലിഹ് സ്വാഗതവും, ഡോക്ടര്‍ അമീന് നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment