Latest News

മൈലാഞ്ചിയിട്ട യുവതിയുടെ കൈകള്‍ അലര്‍ജിയായി വീര്‍ത്തു; ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍ വൈറലാകുന്നു


[www.malabarflash.com] സിത്രീകള്‍ക്ക് ഇഷ്ടപ്പെട്ട കാര്യമാണ് മൈലാഞ്ചിയിടല്‍, വിവാഹത്തിനായാലും പ്രത്യേക ഉത്സവങ്ങളുമായി ബന്ധപ്പെട്ടായാലും മൈലാഞ്ചിയിടീല്‍ ഒഴിവാക്കാനാവില്ല. എന്നാല്‍ എല്ലാവരെയും ആശങ്കയിലാഴ്ത്തി കൊണ്ട് ഒരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മൈലാഞ്ചി പേസ്റ്റ് ഇട്ട പെണ്‍കുട്ടിയുടെ കൈ അലര്‍ജിയായ ചിത്രങ്ങളാണ് വൈറലായത്. 'ചൈനയില്‍ നിര്‍മ്മിച്ച മൈലാഞ്ചി അലര്‍ജിയായപ്പോള്‍' എന്ന പേരിലാണ് ചിത്രം പ്രചരിക്കുന്നത്.

കര്‍വാ ചൗത്തിനോട് അനുബന്ധിച്ച് ചൈനീസ് മൈലാഞ്ചിയണിഞ്ഞ പെണ്‍കുട്ടിയുടെ കയ്യാകെ അലര്‍ജിയായി വീര്‍ത്തപ്പോള്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം വ്യാപകമാകുന്നത്. ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുക എന്ന പ്രചാരണവും ഇതിനിടയില്‍ നടന്നു. പിപിഡി, ഫനൈല്‍മെര്‍കുറിക് നൈട്രേറ്റ്, പൊട്ടാസ്യം ഡൈക്രോമേറ്റ് തുടങ്ങിയവ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ അലര്‍ജി ഉണ്ടാക്കാന്‍ സാധ്യതയുള്ളവയാണ്.

എന്നാല്‍ ഹെന്ന മാത്രമല്ല ഡൈ, ഹെയര്‍ കളര്‍ പോലുള്ള ഭൂരിഭാഗം ഹെന്നാ ഉല്‍പ്പന്നങ്ങളും ദോഷകാരികളായ കെമിക്കലുകളാല്‍ നിര്‍മ്മിതമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഉല്‍പ്പന്നത്തിന്റെ പാക്കറ്റ് നോക്കി അവയില്‍ അലര്‍ജിക്കു സാധ്യതയുള്ളതൊന്നും ഇല്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം വാങ്ങാനാണ് വിദഗ്ദര്‍ പറയുന്നത്. സംഭവത്തിന്റെ സത്യാവസ്ഥ എന്തായാലും സോഷ്യല്‍ മീഡിയ ഈ വിഷയം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകാണ്.


Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.