Latest News

കബഡി ലോകകപ്പില്‍ ഇറാനെ തകര്‍ത്ത് ഇന്ത്യ ചാംപ്യന്‍മാര്‍

അഹമ്മദാബാദ്:[www.malabarflash.com] വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ഇറാനെ തകര്‍ത്ത് കബഡി ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാര്‍. സ്‌കോര്‍: 38–29. പരിഷ്‌കരിച്ച പതിപ്പില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം കബഡി ലോകകപ്പ് കിരീട നേട്ടമാണിത്. മൂന്നുതവണയും ഇറാനെ തോല്‍പ്പിച്ചാണ് ഇന്ത്യ ചാംപ്യനായത്.

ആദ്യ പകുതിയില്‍ ഇന്ത്യ പുറകിലായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ മനഃസാന്നിധ്യം കൈവിടാതെ ഇന്ത്യന്‍ താരങ്ങള്‍ തങ്ങളുടെ മികവ് പുറത്തെടുക്കുകയായിരുന്നു. ആദ്യ പകുതിയുടെ വിസില്‍ മുഴങ്ങുമ്പോള്‍ ഇന്ത്യയ്ക്ക് 13 പോയിന്റും ഇറാന് 18 പോയിന്റുമായിരുന്നു. രണ്ടാം പകുതിയില്‍ പിന്നീട് ഇന്ത്യയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. മികച്ച റേയ്ഡ് നടത്തിയും പ്രതിരോധിച്ചും ഇന്ത്യന്‍ താരങ്ങള്‍ കളം നിറഞ്ഞു. 29–ാം മിനിറ്റില്‍ 20–20നു ഒപ്പമെത്തിയ ഇന്ത്യ പിന്നീട് 18 പോയിന്റ് നേടിയപ്പോള്‍ ഇറാനു നേടാനായത് അതിന്റെ പകുതി മാത്രം.

അജയ് ഠാക്കൂര്‍ എന്ന ഏഴാം നമ്പര്‍ താരത്തിന്റെ പ്രകടനം മല്‍സരത്തില്‍ നിര്‍ണായകമായി. തന്റെ ഉയരം അജയ് എല്ലാ തരത്തിലും ഉപയോഗപ്പെടുത്തിയപ്പോള്‍ ഇറാന്‍ താരങ്ങള്‍ക്ക് നോക്കി നില്‍ക്കാനെ സാധിച്ചുള്ളൂ. വിലപ്പെട്ട 12 പോയിന്റാണ് അജയ് ടീമിനായി നേടിയത്. അജയ് തന്നെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

കാണികളുടെ പിന്തുണയും ടീമിന് ആവേശം നല്‍കുന്നതായി. ഇന്ത്യ ഓരോ പോയിന്റ് നേടുമ്പോഴും ഗ്യാലറി ആര്‍ത്തിരമ്പി. സെമിയില്‍ തായ്!ലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.