Latest News

ഗുണകാംക്ഷയാണ് മതം: മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി വിളംബരമായി

പുത്തിഗെ:[www.malabarflash.com] കര്‍മ്മ രംഗത്ത് കാല്‍നൂറ്റാണ്ട് പിന്നിടുന്ന മുഹിമ്മാത്തുല്‍ മുസ് ലിമീന്‍ എജുക്കേഷന്‍ സെന്റര്‍ സില്‍വര്‍ ജൂബിലി ആഘോഷത്തിനും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ പതിനൊന്നാം ഉറൂസ് മുബാറകിനും വിളംബരമായി. 

2017 ഏപ്രില്‍ 27 മുതല്‍ 30 വരെ നടക്കുന്ന സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ പ്രമേയമായി ഗുണകാംക്ഷയാണ് മതം എന്ന സന്ദേശം തെരഞ്ഞെടുത്തു. വര്‍ധിച്ച് വരുന്ന ഭീകരതക്കെതിരെ മതത്തിന്റെ ശാന്തി സന്ദേശം പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. ആറു മാസത്തെ സമ്മേളന കര്‍മ്മ പദ്ധതി മിഷന്‍25 ആക്ഷന്‍ പ്ലാനിനും അന്തിമ രൂപം നല്‍കി.

വിളംബര സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം സിറാജുല്‍ ഉലമ പി.എ ഹൈദ്രൂസ് മുസ് ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ ഉല്‍ഘാടനം ചെയ്തു. സമ്മേളന ലോഗോ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ പ്രകാശനം ചെയ്തു. പ്രമേയം സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി തങ്ങള്‍ പ്രഖ്യാപിച്ചു. വിഷന്‍25 കര്‍മ്മ പദ്ധതി സയ്യിദ് ഇബ്രാഹിം ഹാദി തങ്ങള്‍ ചൂരിയും സമ്മേളന നാള്‍ വഴികള്‍ സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ ആന്ത്രോത്തും, കര്‍ണ്ണാടക പ്രചരണ പോസ്റ്റര്‍ സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങളും പ്രകാശനം ചെയ്തു. 

എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം പ്രമേയ പ്രഭാഷണവും സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി മുഖ്യ പ്രഭാഷണവും നടത്തി. സി.അബ്ദുല്ല മുസ് ലിയാര്‍ ഉപ്പള, ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, മൊയ്തു സഅദി ചേരൂര്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ അസീസ് അല്‍ ഹൈദ്രൂസി തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ സഖാഫി തങ്ങള്‍ , സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി തങ്ങള്‍, അബ്ദുറശീദ് സൈനി കാമില്‍ സഖാഫി പ്രസംഗിച്ചു. സമാപന പ്രാര്‍ത്ഥനയ്ക്ക് സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതവും സുലൈമാന്‍ കരിവെള്ളൂര്‍ നന്ദിയും പറഞ്ഞു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.