കാഞ്ഞങ്ങാട്:[www.malabarflash.com] ദേശീയ പ്രസ്ഥാനത്തിലൂടെ സ്വാതന്ത്ര്യ സമരത്തിനായി മുന്നിട്ടിറങ്ങുകയും മനുഷ്യവിമോചന സ്വപ്നങ്ങളാല്‍ പ്രചോദിതയായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന പ്രക്രിയക്കായി ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത പി.യശോദ ടീച്ചറുടെ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ജന്‍മ ശതാബ്ദി ആഘോഷങ്ങള്‍ക്ക് കേരള മഹിളാസംഘം തുടക്കം കുറിച്ചു.
കേരളത്തില്‍ നാഷണല്‍ എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നല്‍കിയ ഒരു കോടി രൂപ വില മതിക്കുന്ന എല്ലാ സജ്ജീകരണങ്ങോട് കൂടിയ സഞ്ചരിക്കുന്ന ബ്ലഡ് ബാങ്കിലാണ് രക്തദാന ക്യാമ്പ് നടത്തിയത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ പര്യടനം നടത്തുന്ന ബ്ലഡ് ബാങ്ക് വാഹനത്തിന്‍റെ ജില്ലയിലെ ആദ്യത്തെ പരിപാടിയാണ് മാന്തോപ്പില്‍ നടന്നത്.
അതിന്‍റെ ഭാഗമായി കേരള മഹിളാ സംഘം കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയും ബ്ലഡ് ബാങ്കുമായി സഹകരിച്ച് കൊണ്ടുള്ള രക്തദാനക്യാമ്പ് പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍ വെച്ച് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കേരള മഹിളാസംഘം ജില്ലാ വൈസ് പ്രസിഡണ്ട് യമുന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് സാവിത്രി കണ്ണോത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഭാര്‍ഗ്ഗവി, ജില്ലാ പ്രസിഡന്‍റ് മാലതി, മണ്ഡലം സെക്രട്ടറി എ.ദാമോദരന്‍, മണ്ഡലം ഭാരവാഹികളായ ടി.വി.സുശീല, സിന്ധു, മണ്ഡലം സെക്രട്ടറി പി.മിനി സ്വാഗതവും , എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment