കുണ്ടംകുഴി:[www.malabarflash.com] കുണ്ടംകുഴി സുമംഗലി ജ്വല്ലറി കൊള്ളയടിച്ച സംഘത്തിന്റേതെന്ന് സംശയിക്കുന്ന വിരലടയാളങ്ങളും സംഘം എത്തിയതെന്ന് സംശയിക്കുന്ന വാഹനങ്ങളുടെ ദൃശ്യങ്ങളും ലഭിച്ചു. ഇവ പരിശോധിക്കുന്നതോടെ കുണ്ടംകുഴിയെ നടുക്കിയ ജ്വല്ലറി കൊള്ളക്കേസിന് തുമ്പുണ്ടാക്കാനാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
തിങ്കളാഴ്‌ച്ച രാത്രിയാണ് കുണ്ടംകുഴി ടൗണില്‍ പ്രവര്‍ത്തിക്കുന്ന സുമംഗലി ജ്വല്ലറിയില്‍ കൊള്ള നടന്നത്. ഷട്ടറിന്റെ പൂട്ടുപൊളിച്ച് അകത്ത് കടന്ന കൊള്ളക്കാര്‍ സേഫ് ലോക്കര്‍ തകര്‍ത്താണ് നാലു കിലോ വെള്ളിയും 56 പവന്‍ സ്വര്‍ണ്ണവും പതിനായിരത്തില്‍പരം രൂപയും കൈക്കലാക്കിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്.
ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ്, ഡിവൈ എസ് പി. എം വി സുകുമാരന്‍, ആദൂര്‍ സി ഐ സിബിതോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസും വിരലടയാള വിദഗ്‌ദ്ധരും പരിശോധന നടത്തി.
ജ്വല്ലറിയില്‍ നിന്ന് സംശയകരമായ 20 ല്‍പരം വിരലടയാളങ്ങള്‍ ലഭിച്ചു. ഇവ പരിശോധിച്ചുവരികയാണ്. പരിശോധന പൂര്‍ത്തിയാകുന്നതോടെ നാടിനെ നടുക്കിയ കൊള്ളക്കേസിന് കച്ചിതുമ്പുണ്ടാക്കാനാകുമെന്ന് പോലീസ് സംഘം കണക്ക് കൂട്ടുന്നു.
ജ്വല്ലറി കൊള്ളക്കേസില്‍ നേരത്തെ പിടിയിലായവരെ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. ഇത്തരക്കാരായ ആരുടെയെങ്കിലും സാന്നിധ്യം സമീപ ദിവസങ്ങളില്‍ മലയോരത്ത് ഉണ്ടായിരുന്നുവോ എന്നതിനെക്കുറിച്ചും അന്വേഷിക്കുന്നു.
കൊള്ള നടന്ന സുമംഗലി ജ്വല്ലറിയില്‍ സി സി ടി വി ക്യാമറ ഉണ്ടെങ്കിലും രാത്രികാലങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാറില്ല. സുരക്ഷാ കാരണങ്ങളാല്‍ ആണ് ഇതെന്ന് പറയുന്നു. അതേസമയം ജ്വല്ലറിക്ക് സമീപത്ത് റോഡരുകില്‍ സ്ഥാപിച്ച ക്യാമറയില്‍ കൊള്ളക്കാരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ല. ക്യാമറയില്‍ കുടുങ്ങാതിരിക്കാന്‍ കൊള്ളക്കാര്‍ ജ്വല്ലറി കെട്ടിടത്തിന്റെ പിന്‍ഭാഗം വഴിയാണ് എത്തിയതെന്നാണ് ഇതു നല്‍കുന്ന സൂചന.
അതേസമയം കുണ്ടംകുഴി ടൗണിലെ മറ്റൊരു ക്യാമറയില്‍ ഏതാനും ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഒരു ലോറി, രണ്ട് ഓട്ടോ, ബൈക്ക് തുടങ്ങിയ വാഹനങ്ങള്‍ സംശയകരമായ സാഹചര്യത്തില്‍ ഓടുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഈ വാഹനങ്ങള്‍ ആരുടേതാണ്, രാത്രിയില്‍ എങ്ങോട്ടാണ് പോയത്, അവയില്‍ ആരാണ് ഉണ്ടായിരുന്നത്, എന്നതിനെക്കുറഇച്ച് അന്വേഷിക്കുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment