Latest News

ഇനി കണ്ട് കൊണ്ട് 'ചാറ്റ്' ചെയ്യാം; വീഡിയോ കോളിങ്ങ് ഫീച്ചറുമായി വാട്ട്‌സ് ആപ്പ്


വാട്ട്‌സ് ആപ്പില്‍ ഇനി വീഡിയോ കോളിങ്ങും സാധ്യമാകും. ഗൂഗിള്‍ ഡുവോ, ഗൂഗിള്‍ ആലോ, സ്‌നാപ് ചാറ്റ് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ വാട്ട്‌സ് ആപ്പിന് ഭീഷണിയായി രംഗത്തെത്തിയതിന് പിന്നാലെയാണ് വീഡിയോ കോളിങ്ങുമായി മത്സരത്തില്‍ മുന്നേറാന്‍ വാട്ട്‌സ് ആപ്പ് ഒരുങ്ങുന്നത്. വാട്ട്‌സ് ആപ്പ് കമ്പനിയുടെ ഔദ്യോഗിക ആന്‍ഡ്രോയ്ഡ് ബീറ്റാ ടെസ്റ്റിങ്ങ് പ്രോഗ്രാമില്‍ അംഗത്വമുള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ വീഡിയോ കോളിങ്ങ് ഫീച്ചര്‍ ലഭ്യമാവുക.
വാട്ട്‌സ് ആപ്പിന്റെ കോള്‍ ടാബ് മുഖേനയാണ് പുതിയ വീഡിയോ കോളിങ്ങ് ഫീച്ചര്‍ ഉപഭോക്താക്കളില്‍ എത്തുക. സെര്‍ച്ച് ഐക്കണിനൊപ്പമുള്ള ഡയലര്‍ ഐക്കണ്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് വീഡിയോ കോളിങ്ങ് അല്ലെങ്കില്‍ വോയ്‌സ് കോളിങ്ങ് ചെയ്യാനുള്ള ഓപ്ഷന്‍ ലഭിക്കും.

എന്നാല്‍ ബീറ്റാ പ്രോഗ്രാമില്‍ അംഗമല്ലാത്ത ഉപഭോക്താക്കള്‍ക്കും വാട്ട്‌സ് ആപ്പിന്റെ പഴയ വേര്‍ഷന്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്കും വീഡിയോ കോളിങ്ങ് ഫീച്ചര്‍ ലഭ്യമാകില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ 'couldn't place call' എന്ന നോട്ടിഫിക്കേഷന്‍ മാത്രമാണ് ലഭിക്കുക. കൂടാതെ, വീഡിയോ കോളിങ്ങ് സാധ്യമാകണമെങ്കില്‍ ഇരു തലങ്ങളിലുമുള്ള വാട്ട്‌സ് ആപ്പ് ഉപഭോക്താക്കളും പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്തിരിക്കണം.

വാട്ട്‌സ് ആപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ബീറ്റാ പ്രോഗ്രാമിനായി ഉപഭോക്താക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.