ചിത്താരി:[www.malabarflash.com] കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ 5 പതിറ്റാണ്ട് കാലമായി സാമൂഹിക സാംസ്ക്കാരിക കായിക മേഘലകളില്‍ തിളങ്ങി നില്‍ക്കുന്ന ചിത്താരി ഹസീന ആട്സ് ആന്‍റ് സ്പോര്ട്സ് ക്ലബിന്‍റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷ പരിപാടികള്‍ വര്‍ണ്ണാഭമായ പരിപാടികളോടെ സമാപിച്ചു. ക്ലബ് പരിസരത്ത് ചേര്‍ന്ന സമാപന സമ്മേളനം സ്വാഗത സംഘം ചെയര്‍മാന്‍ സി.കെ ആസിഫിന്‍റെ അദ്ധ്യക്ഷതയില്‍ അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പി.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ഡി.സി.സി സെക്രട്ടറി പി.വി.സുരേഷ് , ബി.ജെ.പി ജില്ലാ സെക്രട്ടറി വേലായുധന്‍ കൊടവലം,സി.പി.ഐ മണ്ഡലം സെക്രട്ടറി എ ദാമോദരന്‍,ചാമുണ്ഡിക്കുന്ന് ശില്പി ആട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ് രക്ഷാധികാരി കാരിയമ്പു,സി.ബി അബ്ദുള്‍ കരിം,ഹസ്സന്‍ യാഫ,ഹമീദ് പി.വി, സുബൈര്‍ ബ്രിട്ടീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സി.ബി നൗഫല്‍ സ്വാഗതവും,സി.എം നൗഷാദ് നന്ദിയും പറഞ്ഞു. ചടങ്ങില്‍ വെച്ച് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 6 കുടുംബങ്ങള്‍ക്ക് മൊബാഷ് ഗ്രൂപ്പ് എ.ഡി സി.എം ബഷീര്‍ തൊഴില്‍ ഉപകരണങ്ങളും വിതരണം ചെയ്യുകയുണ്ടായി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment