Latest News

ഇംഗ്ളീഷ് വിദ്യാഭ്യാസത്തോടുള്ള സമൂഹത്തിന്റെ ചിന്തകളെയും വികാസത്തെയും അടിച്ചമർത്തരുത്; ഡോ.ബാലചന്ദ്രൻ കീഴോത്ത്

പഴയങ്ങാടി:[www.malabarflash.com] വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഉന്നത വിദ്യഭ്യാസ മേഖലയിൽ സർവ്വകലാശാലകൾ പോലും സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇക്കാലത്ത് സ്വകാര്യ ഇംഗ്ളീഷ് മീഡിയം വിദ്യാലയങ്ങളെ ഒറ്റയടിക്ക് എതിർക്കുന്നത് ആശാസ്യമല്ലെന്ന് കണ്ണൂർ സർവ്വകലാശാല രജിസ്ട്രാർ ഡോ.ബാലചന്ദ്രൻ കീഴോത്ത് അഭിപ്രായപ്പെട്ടു,

മത്സരത്തിൽ മികവുള്ളത് അതിജീവിക്കും എന്ന പ്രകൃതി നിയമത്തിന് തെളിവാണ് നമ്മുടെ നാട്ടിലെ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ. അവയ്‌ക്കെതിരായ എതിർപ്പുകൾ തെറ്റിദ്ധാരണയിൽ നിന്നുണ്ടാകുന്നതാണ്. സമൂഹത്തിന്റെ ചിന്തകളുടെയും വികാസത്തിന്റെയും ഭാഗമാണ് ഇംഗ്ളീഷ് വിദ്യാഭ്യാസം നേടാനുള്ള കുട്ടികളുടെയും രക്ഷിതാക്കളുടെയും താൽപ്പര്യത്തിന് പ്രേരണയാകുന്നത്.ആധുനിക കാലത്ത് ഈ ചിന്തകളെ അടിച്ചമർത്താൻ ശ്രമിക്കുന്നതിന് പകരം അവർക്ക് പറയാനുള്ളത് കേൾക്കാനുള്ള തിരിച്ചറിവാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മലബാർ മേഖലാ അൺ എയിഡഡ് സ്‌കൂൾ അസോസിയേഷന്റെ ഉദ്‌ഘാടന ചടങ്ങിൽ കണ്ണൂർ, കാസർകോട് ജില്ലാതല പ്രശ്നോത്തരി മത്സരത്തിലെ വിജയികൾക്ക്‌ സമ്മാനദാനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.മാടായിപ്പാറ എസ്.എൻ കിംഗ്‌വുഡ് സ്ക്കൂളിൽ നടന്ന ചടങ്ങിൽ മാടായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്..കെ.ആബിത
അസോസിയേഷന്റെയും പ്രശ്നോത്തരി മത്സരത്തിൻെറയും ഉദ്‌ഘാടനം നിർവ്വഹിച്ചു. 

വൈസ് പ്രസിഡണ്ട് പി.പി.കരുണാകരൻ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ചെയർമാൻ ഉദിനൂർ സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനർ വി. കെ. നാരായണൻ, ട്രഷറർ എം.കെ. രാജീവൻ, പി.ടി.എ പ്രസിഡണ്ട് ഗോപാലൻ എന്നിവർ പ്രസംഗിച്ചു. സ്‌കൂൾ മാനേജർ സി. ഭാസ്‌ക്കരൻ സ്വാഗതവും റിട്ട.എ.ഇ.ഒ കെ. വി. നാരായണൻ നന്ദിയും പറഞ്ഞു.

തുടർന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലെ അൺ എയിഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് പ്രശ്‌നോത്തരി മത്സരം നടന്നു. എൽ.പി, യു.പി.വിഭാഗങ്ങളിലെ കുട്ടികൾക്ക് പ്രത്യേകം മത്സരം ഉണ്ടായി. വിജയികളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ മികച്ച കുട്ടികൾക്ക് ഉപഹാരവും സർട്ടിഫിക്കറ്റും സമ്മാനമായി നൽകി. മുപ്പതോളം വിദ്യാലയങ്ങളിൽ നിന്നുള്ള മാനേജ്‌മെന്റ്, അധ്യാപക പ്രതിനിധികൾ പങ്കെടുത്തു 

കണ്ണൂർ, കാസർകോട് ജില്ലാതല പ്രശ്നോത്തരി മത്സര വിജയികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർ
യു.പി.വിഭാഗം ഐശ്വര്യ.കെ. ( എസ്.എൻ.കിംഗ് വുഡ് സ്‌കൂൾ മാടായിപ്പാറ ), ഗോപിക വിനോദ് ( വിദ്യാമന്ദിർ പബ്ലിക് സ്‌കൂൾ, പയ്യന്നൂർ ) കാർത്തിക് പി.വി. ( എസ്.എൻ.കിംഗ് വുഡ് സ്‌കൂൾ മാടായിപ്പാറ ) 

എൽ.പി. വിഭാഗം : അവന്തിക എം.( എസ്.എൻ.കിംഗ് വുഡ് സ്‌കൂൾ മാടായിപ്പാറ ) അനന്യ പ്രദീപ് ( എസ്.എൻ.കിംഗ് വുഡ് സ്‌കൂൾ മാടായിപ്പാറ) ഗായത്രി നമ്പ്യാർ ( വിദ്യാമന്ദിർ പബ്ലിക് സ്‌കൂൾ, പയ്യന്നൂർ )


Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.