മുബൈ: [www.malabarflash.com] റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപയുടെ കറന്‍സി നോട്ട് പുറത്തിറക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ഏറ്റവും മൂല്യമുള്ള ഒറ്റ നോട്ട് 1000 രൂപയുടേതാണ്. ഈ സ്ഥാനത്തേക്കാണ് 2000 രൂപയുടെ നോട്ട് പുറത്തിറക്കാനുള്ള തീരുമാനം. കള്ളപ്പണം തടയുന്നതിനു വേണ്ടി അഞ്ഞൂറിന്റെ നോട്ട് പിന്‍വലിക്കമെന്ന് ആവശ്യമുയരുന്നതിനിടെയാണ് 2000 രൂപാ നോട്ട് പുറത്തിറക്കാനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനം.
2000 രൂപാ നോട്ടിന്റെ പ്രിന്റിങ് മൈസൂരുവിലെ കേന്ദ്രത്തില്‍ പൂര്‍ത്തിയായതായാണ് ലഭിച്ചിരിക്കുന്ന വിവരം. കൂടാതെ നോട്ടുകള്‍ വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണെന്നും ബിസിനസ് ലൈന്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. എന്നാല്‍, ഈ വാര്‍ത്തയോട് കേന്ദ്ര സര്‍ക്കാരോ റിസര്‍വ് ബാങ്കോ പ്രതികരിച്ചിട്ടില്ല.
കേന്ദ്ര സര്‍ക്കാരാണ് റിസര്‍വ് ബാങ്കിന്റെ ഉപദേശമനുസരിച്ച് കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത്. എന്നാല്‍, നോട്ടിന്റെ രൂപഘടനയുടെ കാര്യത്തിലും സുരക്ഷാകാര്യത്തിലും ഏതൊക്കെ നോട്ടുകള്‍ വേണമെന്നതിനുമുള്ള അന്തിമമായ തീരുമാനം എടുക്കുന്നത് റിസര്‍വ് ബാങ്കാണ്.
നിലവിലെ ഏറ്റവും മൂല്യമുള്ള ഇന്ത്യന്‍ രൂപയായ 1000 രൂപ നോട്ട് ഇന്ത്യ സ്വാതന്ത്രം നേടുന്നതിന് മുന്‍പ് 1938ല്‍ അച്ചടിച്ചെങ്കിലും 1954 ല്‍ അവ നിര്‍ത്തലാക്കി. പിന്നീട് സ്വാതന്ത്ര്യം നേടിയതിനു പിന്നാലെ 1954 ല്‍ ഇവ പുനരാവതരിപ്പിച്ചു. പക്ഷേ, വീണ്ടും 197ല്‍ ഇത്തരം നോട്ടുകളുടെ അച്ചടി നിര്‍ത്തലാക്കി.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment