[www.malabarflash.com] യേശുവിനൊപ്പം സ്വര്‍ഗത്തില്‍ പോയി അവിടുത്തെ കാഴ്ചകളൊക്കെ കണ്ടെന്ന അവകാശവാദവുമായി പെണ്‍കുട്ടി. ഷാരോണ്‍ ആന്‍ ജോര്‍ജ്ജ് എന്ന യുവതിയാണ് വിചിത്രമായൊരു അവകാശവാദവുമായി രംഗത്തെത്തിയത്.
ഷാരോണ്‍ യേശുവിനൊപ്പമുള്ള 'ടൂറിന്റെ' അനുഭവവും സ്വര്‍ഗത്തിലെ കാഴ്ചകളും വളരെ മനോഹരമായി വിവരിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.
ദൈവരാജ്യത്തിലെ ആ സന്തോഷം അവിടെ ചെന്നാല്‍ മാത്രമേ അനുഭവിക്കാനാവൂ എന്നു പറഞ്ഞുകൊണ്ടാണ് ഷാരോണിന്റെ പ്രസംഗം തുടങ്ങുന്നത്.
'കര്‍ത്താവ് കൈയുയര്‍ത്തി കുഞ്ഞേ നീ നോക്കൂ എന്നു പറഞ്ഞപ്പോള്‍ തന്നെ അനേകം കൊട്ടാരങ്ങള്‍ എന്റെ മുന്നില്‍ ദൃശ്യമായി. സ്വര്‍ണക്കൊട്ടാരങ്ങള്‍, വെള്ളിക്കൊട്ടാരങ്ങള്‍, സ്ഫടികംകൊണ്ടുമാത്രമുണ്ടാക്കിയ കൊട്ടാരങ്ങള്‍, വജ്രംകൊണ്ടുമാത്രമുണ്ടാക്കിയ കൊട്ടാരങ്ങള്‍, അങ്ങനെ അനേകം കാര്യങ്ങള്‍'.
'ഏറ്റവും കൂടുതല്‍ സ്വര്‍ഗത്തില്‍ എന്നെ ആകര്‍ഷിച്ച ഒരു കാര്യം മനോഹരമായ പൂന്തോട്ടമാണ്. അനേകം നിറത്തിലുള്ള പൂക്കളുണ്ട്. നോക്കുമ്പോള്‍ 156 വിവിധ വ്യത്യസ്ത രീതിയിലുള്ള റോസാപുഷ്പത്തിന്റെ മനോഹരമായ പൂന്തോട്ടം എന്റെ മുമ്പില്‍ ഞാന്‍ കണ്ടു.' സ്വര്‍ഗത്തിലെ കാഴ്ചകളെക്കുറിച്ചുള്ള വിശദീകരണം ഇങ്ങനെയൊക്കെയാണ്. പിന്നീടു പറയുന്നത് കര്‍ത്താവിന്റെ സ്‌നേഹത്തെക്കുറിച്ചും സമഭാവനയെക്കുറിച്ചുമൊക്കെയാണ്.
ഏതായാലും സ്വര്‍ഗത്തിലെ കാഴ്ചകളെക്കുറിച്ചും യേശുവിന്റെ മഹാത്മ്യത്തെക്കുറിച്ചുമൊക്കെ വിവരിക്കുന്ന പത്തുമിനിറ്റു ദൈര്‍ഘ്യമുള്ള വീഡിയോ ഇങ്ങനെ തള്ളല്ലേ എന്നു പറഞ്ഞുകൊണ്ടാണ് പലരും ഷെയര്‍ ചെയ്യുന്നുണ്ട്.
ഏതായാലും സ്വര്‍ഗം കണ്ട ഷാരോണിനെ ട്രോളര്‍മാരും ആഘോഷമാക്കുകയാണ്. 'വിസിറ്റിങ് വിസയില്‍ സ്വര്‍ഗത്തില്‍ പോയ ചേച്ചി' എന്നൊക്കെയാണ് യുവതിയെ ട്രോളര്‍മാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News






No comments:
Post a Comment