Latest News

മനുഷ്യബീജം കൊണ്ടും ഭക്ഷണം നിര്‍മ്മിക്കാം; പാചക പരിശീലനത്തിന് ലണ്ടനില്‍ നിന്നും ക്ഷണം


ലണ്ടന്‍: [www.malabarflash.com] ഭക്ഷണകാര്യത്തില്‍ വേര്‍തിരിവ് കാട്ടാത്തവരുടെ പ്രധാനഭാഷ്യം തിരിഞ്ഞുകടിക്കാത്ത എന്തും ഭക്ഷണമാക്കുമെന്നാണ്. ഈ മെനുവിലേക്കാണ് മനുഷ്യ ബീജം കൊണ്ടു നിര്‍മ്മിച്ച വിഭവങ്ങളും എത്തുന്നത്. കേള്‍ക്കുമ്പോള്‍ അയ്യേ എന്ന് വിളിച്ചു പോകുന്ന ഈ അസാധാരണ ഭക്ഷണ വിഭവ നിര്‍മ്മാണ പരിശീലനത്തിനുള്ള  പാചകകഌസ്സില്‍ പങ്കെടുക്കാനുള്ള ക്ഷണം ലണ്ടനില്‍ നിന്നുമാണ്.

പാചക കഌസ്സില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരോട് സ്വന്തമോ പങ്കാളിയുടേയോ ബീജവുമായി ഷോര്‍ഡിച്ചിലെ ഒരു രഹസ്യ കേന്ദ്രത്തില്‍ എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബീജം കൊണ്ട് ചിക്കന്‍ ഉള്‍പ്പെടെയുള്ള രുചിയേറിയ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ പരിശീലിപ്പിക്കുമെന്നും 30 പേര്‍ റജിസ്റ്റര്‍ ചെയ്താല്‍ പാചക കഌസ്സുമായി മുമ്പോട്ടു പോകുമെന്നും അധികൃതര്‍ പറയുന്നു. വിഭവം ഉണ്ടാക്കാന്‍ അഞ്ച് സ്പൂണ്‍ അളവെങ്കിലൂം പങ്കെടുക്കുന്നവര്‍ കൊണ്ടുവരേണ്ടതുണ്ടെന്നും പരസ്യത്തില്‍ പറഞ്ഞിട്ടുണ്ട്. അതേസമയം തന്നെ ആരാണെന്നോ എന്താണെന്നോ ഒരു വിവരവും ഇല്ലാത്ത ഇത്തരം വാര്‍ത്തകള്‍ വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമായിരിക്കാമെന്നാണ് വാര്‍ത്ത പുറത്തുവിട്ട മാധ്യമങ്ങള്‍ തന്നെ പറയുന്നത്.

സംഭവം വന്‍ ചര്‍ച്ചയായി മാറിയിട്ടുണ്ടെങ്കിലൂം ലൈംഗിക വിദ്യാഭ്യാസ വിദഗ്ദ്ധര്‍ ഇതിന് പിന്തുണയുമായി രംഗത്തുണ്ട്. കോഴിയുടെ ആര്‍ത്തവത്തിന്റെ ഉല്‍പ്പന്നമായ മുട്ട കഴിക്കാമെങ്കില്‍ ഇതിന് നേരെയും മുഖം തിരിക്കേണ്ട കാര്യമില്ലെന്ന് സെക്‌സ് എഡ്യൂക്കേഷന്‍ വിദഗ്ദ്ധന്‍ അലിക്‌സ് ഫോക്‌സ് തന്നെ പറയുന്നത്. അതേസമയം ആമസോണില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിംഗ് ഉള്ള  പോള്‍ ഫോണ്‍ഹൗര്‍ എന്നയാളുടെ 'നാച്യുറല്‍ ഹാര്‍വെസ്റ്റ്' എന്ന പുസ്തകത്തില്‍  ബീജം ഉപയോഗിച്ചുള്ള വ്യത്യസ്ത വിഭവങ്ങളുടെ പാചകക്കുറിപ്പ് വരുന്ന ഒരു നിര തന്നെയുണ്ട്. അതേസമയം തന്റെ എല്ലാ ഭക്ഷണത്തിലും ഇത് ചര്‍ക്കുന്നുണ്ട് എന്നല്ല ഇതിനര്‍ത്ഥം എന്നും പാചകത്തിലെ രസം എന്ന രീതിയിലാണ് ചേര്‍ത്തിരിക്കുന്നതെന്നും ഫോണ്‍ഹൗര്‍ കുറിച്ചിട്ടുണ്ട്. ഇന്‍ഡിപെന്‍ഡന്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളാണ് വാര്‍ത്ത ഏറ്റെടുത്തിരിക്കുന്നത്.


Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.