Latest News

അമ്മയുടെ ഉദരത്തില്‍ നിന്ന് പുറത്തു വന്നു, തിരിച്ചു പോയി 16 ആഴ്ചകള്‍ക്ക് ശേഷം വീണ്ടും എത്തി: ലൈന്‍ലീ അത്ഭുത ശിശുവാണ്


[www.malabarflash.com] ഓരോ വര്‍ഷവും രണ്ടു തവണ പിറന്നാള്‍ ആഘോഷിക്കാന്‍ ഭാഗ്യമുള്ള കുഞ്ഞാണ് ലൈന്‍ലീ ബോമര്‍. രണ്ടു പിറന്നാള്‍ ആഘോഷിക്കണം എന്ന് ലൈന്‍ലീ വാശി പിടിച്ചാല്‍ ഇല്ലെന്ന് പറയാന്‍ ആര്‍ക്കും സാധിക്കില്ല. കാരണം രണ്ടു ദിവസവും അവളുടെ ജീവിതത്തില്‍ ജന്മദിനങ്ങളാണ്. അമ്മയുടെ ഉദരത്തില്‍ നിന്ന് ആദ്യ തവണ പുറത്തെത്തിയെങ്കിലും 20 മിനിറ്റിന് ശേഷം അമ്മയിലേയ്ക്ക് തന്നെ അവള്‍ തിരിച്ചു പോയി. 16 ആഴ്ചകള്‍ക്ക് ശേഷം എന്നെന്നേയ്ക്കുമായി അവള്‍ പുതിയ ലോകത്തേയ്ക്ക് മടങ്ങി എത്തി. ഈ അസാധാരണ സന്ദര്‍ശനത്തിലൂടെ ലോകത്തിലെ തന്നെ അത്ഭുത ശിശുവായി മാറിയിരിക്കുകയാണ് ലൈന്‍ലീ.

ആദ്യ തവണ എത്തിയപ്പോള്‍ ഒത്തിരി വേദനകളോടെ ആയിരുന്നു ലൈന്‍ലി മടങ്ങിയത്. ലൈന്‍ലിയുടെ അമ്മയായ ടെക്‌സാസ് സ്വദേശി മാര്‍ഗരറ്റ് 16ാം ആഴ്ചയില്‍ ചെക്കപ്പിന് പോയപ്പോഴാണ് ദുഖകരമായ സംഭവം അറിയുന്നത്. തന്റെ കുഞ്ഞിന്റെ ശരീരത്തില്‍ അകടകരമായ ട്യൂമര്‍ വളരുന്നു. പ്രസവ ശേഷം ഓപ്പറേഷനിലൂടെ ട്യൂമര്‍ മാറ്റാം എന്ന് ആലോചിച്ചെങ്കിലും കുഞ്ഞിന്റെ ശരീരത്തിലെ രക്തയോട്ടം തടയുന്നതായിരുന്നു ട്യൂമര്‍.

കുഞ്ഞിനെ പുറത്തെടുത്ത് ഓപ്പറേഷന്‍ നടത്തുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലായിരുന്നു. അവസാനം മാര്‍ഗരറ്റിന്റെ വയര്‍ തുറന്ന് 24 ആഴ്ച മാത്രമുള്ള കുഞ്ഞിനെ പുറത്തെടുത്തു. 20 മിനിറ്റ് നീണ്ട നിര്‍ണ്ണായക ഓപ്പറേഷനു ശേഷം കുഞ്ഞിനെ തിരികെ അമ്മയുടെ ഉദരത്തിലാക്കി. കുഞ്ഞ് ജീവിക്കുമോ എന്ന് യാതൊരു ഉറപ്പും ഡോക്ടര്‍മാര്‍ക്ക് ഇല്ലായിരുന്നു. തുടര്‍ന്ന് മാര്‍ഗരറ്റിന് പൂര്‍ണ്ണ വിശ്രമം നിര്‍ദേശിച്ചു.

നവജാത ശിശുക്കളില്‍ കാണുന്ന ടെറടോമ എന്ന ട്യൂമറായിരുന്നു ലൈന്‍ലിയയ്ക്കും. ശസ്ത്രക്രിയ ചെയ്യുമ്പോള്‍ കുഞ്ഞിന്റെ അത്ര തന്നെ വലിപ്പം ഉണ്ടായിരുന്നു ട്യൂമറിനും. രണ്ടാം ജനനത്തിന് ശേഷം എട്ട് ആഴ്ചകള്‍ പിന്നിട്ടപ്പോള്‍ ലൈന്‍ലിയെ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ആദ്യ ഘട്ടത്തില്‍ നീക്കം ചെയ്യാന്‍ സാധിക്കാതിരുന്ന ട്യൂമറിന്റെ ഭാഗങ്ങള്‍ നീക്കാനായിരുന്നു ഇത്. അങ്ങനെ രണ്ടു തവണ ജനിച്ച ലോകത്തെ ഏക അത്ഭുത ശിശുവാണ് ലൈന്‍ലീ.


Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.