Latest News

നിങ്ങള്‍ക്ക് ലോണ്‍ നല്‍കണമോയെന്ന് ഇനി സോഷ്യല്‍ മീഡിയ തീരുമാനിക്കും


[www.malabarflash.com] സോഷ്യല്‍ മീഡിയ വഴി അധിക്ഷേപങ്ങള്‍ ചൊരിയുന്നവര്‍ ഇനി കുറച്ച് ശ്രദ്ധിക്കുന്നതായിരിക്കും നല്ലത്. ലോണിന് അപേക്ഷിക്കുന്നവരുടെ സ്വഭാവം പരിശോധിക്കാന്‍ പുതിയ തലമുറ വായ്പാ കമ്പനികള്‍ സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്. ബാങ്ക് ബസാര്‍.കോം, ക്രെഡിറ്റ് മന്ത്രി തുടങ്ങിയ കമ്പനികളാണ് ഈ രീതി ഉപയോഗിക്കുന്നത്.

വായ്പയ്ക്ക് അപേക്ഷിക്കുന്നയാളുടെ ബാങ്ക് സ്ലിപ്പുകളോ, പേയ് സ്ലിപ്പുകളോ മാത്രമല്ല, എസ്.എം.എസ് അലര്‍ട്ടുകള്‍, ഫോണ്‍ ലൊക്കേഷന്‍ വിവരങ്ങള്‍, സോഷ്യല്‍ മീഡിയ ലോഗിനുകള്‍ എന്നിവ പ്രത്യേക സോഫ്‌റ്റ്വെയര്‍ അല്‍ഗോരിതം പരിശോധിക്കും. തുടര്‍ന്നാണ് ബാക്കിയുള്ള നടപടികള്‍. ഈ സംവിധാനത്തെ ബാക്കിയുള്ള വായ്പാ കമ്പനികളും ഉപയോഗപ്പെടുത്താന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ട്രോളുകള്‍ക്കും അനാവശ്യ അധിക്ഷേപങ്ങള്‍ക്കും സോഷ്യല്‍ മീഡിയെ ഉപയോഗിക്കുന്നവര്‍ക്ക് ലോണ്‍ നഷ്ടപ്പെടാനോ, കൂടിയ പലിശ കിട്ടാനോ ഇത് കാരണമാകുമെന്നാണ് വിവരം. എല്ലാവര്‍ക്കും തന്നെ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് ഉള്ളതു കൊണ്ട് മറ്റൊരാളോട് ചോദിക്കാതെ തന്നെ പേജ് പരിശോധിച്ചാല്‍ വിവരങ്ങള്‍ എല്ലാം തന്നെ മനസിലാക്കാന്‍ സാധിക്കും.


Keywords: Socail Media News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.