Latest News

ഭര്‍ത്താവ് പ്രവാസി ആയത് കൊണ്ട് മാത്രം ഭാര്യയ്ക്ക് കൂടുതല്‍ പണം നല്‍കേണ്ടതില്ലെന്ന് കോടതി


ന്യുഡല്‍ഹി: [www.malabarflash.com] ഭര്‍ത്താവ് പ്രവാസി ആയതിന്റെ പേരില്‍ ഭാര്യയ്ക്ക് കൂടുതല്‍ പണം നല്‍കേണ്ടതില്ലെന്ന് കോടതി. ഡല്‍ഹി ഹൈക്കോടതിയുടേതാണ് രസകരമായ വിധി. വിദേശത്ത് ജോലി ചെയ്യുന്നു എന്നത് കൊണ്ട് മാത്രം ഭാര്യയ്ക്ക് കൂടുതല്‍ പണം നല്‍കണമെന്ന വാദം അംഗീകരിക്കാനാകില്ല.

മാത്രമല്ല ഭര്‍ത്താവിന് വിദേശത്തെ താമസ ചെലവ് വഹിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ പ്രദീപ് നന്ദര്‍ജോഗ്, പ്രതിഭാ റാണി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നിരീക്ഷണം. തന്റെ ഭര്‍ത്താവ് ദുബായിലാണ് ജോലി ചെയ്യുന്നതെന്നും അതിനാല്‍ കുടുതല്‍ പണം വീട്ടിലേക്ക് അയയ്ക്കണമെന്നും ആവശ്യപ്പെട്ട് ഒരു വീട്ടമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

വിവാഹമോചന ഹര്‍ജി പരിഗണിക്കവെ കീഴ്‌ക്കോടതി അനുവദിച്ച പ്രതിമാസ തുക അപര്യാപ്തമെന്ന് ആരോപിച്ച് യുവതി ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.