Latest News

പാസ്പോർട്ടിൽ വ്യാജ സീൽ; യാത്രക്കാരൻ പിടിയിൽ

നെടുമ്പാശേരി:[www.malabarflash.com] പാസ്പോർട്ടിൽ വ്യാജ സീൽ പതിപ്പിച്ചതായി കണ്ടെത്തിയതിനെത്തുടർന്നു വിദേശത്തേക്കു പോകാനെത്തിയ യാത്രക്കാരൻ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായി. തൃശൂർ കുറ്റിച്ചിറ സ്വദേശി ബിജു(44) ആണു പിടിയിലായത്.

നെടുമ്പാശേരിയിൽനിന്നു ദമാമിലേക്കു പോകാനെത്തിയ ഇയാളുടെ പാസ്പോർട്ടിൽ എമിഗ്രേഷൻ ക്ലിയറൻസ് നോട്ട് റിക്വയേർഡ് (ഇസിഎൻആർ) എന്ന സീൽ വ്യാജമായി പതിച്ചിട്ടുള്ളതായി കണ്ടെത്തുകയായിരുന്നു. എമിഗ്രേഷൻ ക്ലിയറൻസ് എളുപ്പമാക്കുന്നതിനാണ് ഈ സീൽ പതിച്ചു നൽകുന്നത്.

ഇതിനു മറ്റു നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതായും ഉണ്ട്. എന്നാൽ, പാസ്പോർട്ട് ലഭിച്ചു തൊട്ടടുത്ത ദിവസംതന്നെ വിദേശത്തേക്കു പോകാനെത്തിയയാളുടെ പാസ്പോർട്ടിൽ ഈ സീൽ പതിച്ചിരിക്കുന്നതു കണ്ടതിനെത്തുടർന്നു നടത്തിയ വിശദമായ പരിശോധനയിലാണ് ഇതു വ്യാജമാണെന്നു കണ്ടെത്തിയത്. നെടുമ്പാശേരി പോലീസിനു കൈമാറിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.