കാസര്‍കോട്: [www.malabarflash.com] ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചര്‍ മതവിദ്വേഷം വളര്‍ത്തുന്ന പ്രസംഗം നടത്തുന്നു എന്ന് കാണിച്ച് പോലീസില്‍ പരാതി. ഹൊസ്ദുര്‍ഗിലെ അഡ്വ. സി. ഷുക്കൂര്‍ ആണ് ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസിന് ശനിയാഴ്ച പരാതി നല്‍കിയത്. പബ്ലിക് പ്രോസിക്യൂട്ടര്‍ കൂടിയാണ് അഡ്വ. സി. ഷുക്കൂര്‍.
ഫെയ്‌സ്ബുക്ക്, യൂട്യൂബ്, വാട്ട്‌സ് ആപ്പ് തുടങ്ങിയ നവമാധ്യമങ്ങളില്‍ കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ ക്രിസ്ത്യന്‍, മുസ്ലിം മതവിഭാഗങ്ങളെ ശശികല ടീച്ചര്‍ ആക്ഷേപിക്കുന്നതായി പരാതിയില്‍ പറയുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment