ബെയ്ജിങ്: [www.malabarflash.com] തകര്‍ന്നു വീണ കെട്ടിടത്തിനടിയില്‍ പിഞ്ചുകുഞ്ഞിന്റെ ജീവന്‍ കാത്തുവെച്ചത് പിതാവിന്റെ അവസാന ആലിംഗനം.
തകര്‍ന്ന ബഹുനില കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് 12 മണിക്കൂറിനു ശേഷം ആ മൂന്നു വയസ്സുകാരിയെ രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെടുക്കുമ്പോള്‍ മരണപ്പെട്ട പിതാവിന്റെ കൈകളാല്‍ പൊതിഞ്ഞ നിലയിലായിരുന്നു കുട്ടി.
ചൈനയിലെ ഴെജിയാങ് പ്രവിശ്യയിലെ വെന്‍സോവുവിലായിരുന്നു സംഭവം. ആറ് നിലയുള്ള കെട്ടിടം തകര്‍ന്ന് കെട്ടിടത്തിലുണ്ടായിരുന്ന നിരവധി കുടുംബങ്ങളിലെ 22 പേര്‍ മരണപ്പെട്ടിരുന്നു. അപടകമുണ്ടായി ഏറെ വൈകിയാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് വു നിങ്‌സി എന്ന മൂന്നു വയസ്സുകാരിയെ കണ്ടെത്തിയത്. അവശിഷ്ടങ്ങള്‍ക്ക് ഏറെ അടിയില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയതെങ്കിലും ചെറിയ പരിക്കുകള്‍ മാത്രമേ കുട്ടിക്ക് ഏറ്റിരുന്നുള്ളൂ.
ഇഷ്ടികകള്‍ ശരീരത്തില്‍ വീഴാതെ കുഞ്ഞിനെ പൊതിഞ്ഞു പിടിച്ച നിലയിലായിരുന്നു പിതാവിന്റെ ശരീരം കണ്ടെത്തിയത്. തകര്‍ന്നുവീണ ഒരു കോണ്‍ക്രീറ്റ് പില്ലറിന്റെ അടിയിലാണ് ഷൂ ഫാക്ടറി തൊഴിലാളിയായ അദ്ദേഹത്തിന്റെ ശരീരമുണ്ടായിരുന്നത്.
തകര്‍ന്ന വീട്ടിലെ ലിവിങ് റൂമില്‍നിന്ന് വു നിങ്‌സിന്റെ കുടുംബത്തിലെ മറ്റെല്ലാവരുടെയും ശവശരീരങ്ങള്‍ കണ്ടെടുത്തു. കെട്ടിടത്തിലുണ്ടായിരുന്നവരില്‍ അഞ്ച് പേര്‍ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്. തകര്‍ച്ചയിലായിരുന്ന കെട്ടിടം പ്രദേശത്തുണ്ടായ കനത്ത മഴയെ തുടര്‍ന്നാണ് നിലംപതിച്ചതെന്നാണ് റിപ്പോര്‍ട്ട്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment