Latest News

"എരിയാൽ കുപ്പത്തൊട്ടിയല്ല":ഇ.വൈ.സി.സി എരിയാലിൻ്റെ തപാൽ ദിനാചരണം ശ്രദ്ധേയമായി

കാസര്‍കോട്:[www.malabarflash.com] ലോക തപാൽ ദിനാചരണത്തിൻ്റെ ഭാഗമായി ഇ.വൈ.സി.സി എരിയാൽ നടത്തിയ "കത്തെഴുത്ത്" പ്രതിഷേധം വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി.

മാലിന്യ വിഷയത്തിൽ നടപടി സ്വീകരിക്കാത്ത പഞ്ചായത്തിൻ്റെ സമീപനത്തിനെതിരെ ഇ.വൈ.സി.സി പ്രവർത്തകർ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡൻ്റിന് കത്തുകളെഴുതി പ്രതിഷേധിച്ചു.
പരിപാടിയുടെ ഉദ്ഘാടനം ഹൗസ് ഓഫ് ഇ.വൈ.സി.സി ജോയിൻ്റ് സെക്രട്ടറി ഫൈസൽ എരിയാൽ നിർവഹിച്ചു.

കരീം മല്ലം, ഇബ്രാഹീം തവക്കൽ, പോസ്റ്റ് മുഹമ്മദ് കുഞ്ഞി, അബ്ഷീർ എ.ഇ, നിസാർ ചെയ്ച്ച, സമീർ ഇ.എം, ജാബിർ കുളങ്കര,റഹീം, കലീൽ, മുനാസ്,നൗഷാദ് ബളളീർ തുടങ്ങിയവർ സംബന്ധിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.