Latest News

ഓട്ടോ ഇടിച്ച് മത്സ്യതൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്: [www.malabarflash.com] റോഡരികിലൂടെ നടന്നുപോവുകയായിരുന്ന മത്സ്യതൊഴിലാളി ഓട്ടോറിക്ഷ ഇടിച്ച് മരണപ്പെട്ടു. ഹോസ്ദുര്‍ഗ് കടപ്പുറം പുതിയവളപ്പിലെ പരേതനായ പക്കീരന്റെ മകന്‍ വിനോദ്(55) ആണ് മരണപ്പെട്ടത്.

വെള്ളിയാഴ്ച വൈകുന്നേരം കടപ്പുറം റോഡരികില്‍ കൂടി നടന്നുപോവുകയായിരുന്ന വിനോദിനെ പിറകില്‍ നിന്നെത്തിയ കെ.എല്‍.60 ബി 6371 നമ്പര്‍ ഓട്ടോറിക്ഷ ഇടിച്ചാണ് അപകടം. ഉടന്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. ഭാര്യ: രജനി. മക്കള്‍: ജറിന്‍, വിജയശ്രീ.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.