മുംബൈ: [www.malabarflash.com] റിലയന്‍സ് ജിയോയുടെ മുഖ്യ എതിരാളികളായ എയര്‍ടെല്ലിനും വോഡഫോണിനും ഐഡിയക്കും ട്രായ് 3050 കോടിരൂപ പിഴ. ലൈസന്‍സ് വ്യവസ്ഥകള്‍ പാലിക്കാത്തതിനാണ് പിഴയിട്ടത്. ഈ സര്‍വീസ് ദാതാക്കാള്‍ ജിയോക്ക് ഇന്റര്‍കോം കണക്ഷന്‍ നല്‍കിയിരുന്നില്ല.
ഇതോടുകൂടി മുകേഷ് അംബാനിയുടെ ജിയോയും മറ്റു സേവനദാതാക്കളും തമ്മിലുള്ള മത്സരംമറ്റൊരു വഴിത്തിരിവിലെത്തിയിരിക്കുകയാണ്. ഇത്രയും നാള്‍ മറ്റു പ്രമുഖ സേവന ദാതാക്കള്‍ ജിയോയില്‍ നിന്നുള്ള കോളുകള്‍ പലപ്പോഴും കണ്ക്ട്‌ചെയ്തിരുന്നില്ല. ഇതുമൂലം ജിയോ ഉപഭോക്താക്കള്‍ക്ക് കോളുകള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. ട്രായിയുടെ വിധിയോടുകൂടി ഇനി മറ്റു സേവനദാതാക്കള്‍ക്ക് ജിയോയുടെ കോളുകള്‍ കണ്ക്ട് ചെയ്‌തെ മതിയാകു.
21 സര്‍ക്കിളുകളിലായി എയര്‍ടെല്ലിനും വോഡഫോണിനും കൂടി 1050 കോടിരൂപയും 19 സര്‍ക്കിളുകളിലായി ഐഡിയക്ക് 950 കോടി രൂപയുമാണ് ട്രായ് പിഴ ചുമത്തിയത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment